ഉള്ള്യേരിയില്‍ ബസിന് പിന്നില്‍ ഓട്ടോയിടിച്ച് അപകടം; ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്


ഉള്ള്യേരി: പറമ്പിന്റെ മുകളില്‍ ബസിന് പിന്നില്‍ ഓട്ടോയിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. ഇന്ന് രാത്രി 8മണിയോടെയായിരുന്നു സംഭവം. ഉള്ളേരി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോ മുമ്പിലുള്ള ബസിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയ്ക്കുള്ളില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തെ തുടര്‍ന്ന് റോഡില്‍ ഓയില്‍ ഒഴുകിയിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ സേന സംഭവസ്ഥലത്തെത്തി ഓയില്‍ വെള്ളമൊഴിച്ച് കഴുകി ഗതാഗതം പുന:സ്ഥാപിച്ചു.

ഗ്രേഡ് ഗ്രേഡ് എ.എസ്.ടി.ഒ മജീദ് പികെ യുടെ നേതൃത്വത്തിൽ എഫ്ആര്‍ഒ മാരായ ബിനീഷ് വി.കെ, ഹേമന്ത് ബി, അനൂപ് എൻ. പി, അരുൺ എസ്, സനൽ രാജ്, നിതിൻരാജ്, റഷീദ് ഹോം ഗാർഡ് രാജേഷ് എന്നിവരുടെ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്‌.