പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്, വാര്‍ഷിക മസ്റ്ററിംഗ് സമയപരിധി നീട്ടി- പുതുക്കിയ തിയ്യതി അറിയാം


കൊയിലാണ്ടി: സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വാര്‍ഷിക മസ്റ്ററിംഗ് സമയപരിധി നീട്ടിക്കൊണ്ട് ധനകാര്യ വകുപ്പ് ഉത്തരവിട്ടു. 2023 ജൂലൈ 31 വരെയാണ് സമയപരിധി നീട്ടിയത്.

2022 ഡിസംബര്‍ 31വരെ സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 30 വരെയായിരുന്നു വാര്‍ഷിക മസ്റ്ററിംഗ് നടത്തുന്നതിന് അനുവദിച്ച സമയം. ഈ സമയപരിധിയാണ് നീട്ടി നല്‍കിയിരിക്കുന്നത്.