കുന്ദമംഗലത്ത് കളിക്കുന്നതിനിടെ ഒന്‍പതുവയസുകാരനെ ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി, പൊലീസിനെ കണ്ടതോടെ വഴിയില്‍ ഇറക്കിവിട്ടെന്ന് പരാതി


Advertisement

കുന്ദമംഗലം:
കളിക്കുന്നതിനിടെ ബലം പ്രയോഗിച്ച് വാനില്‍ കയറ്റിക്കൊണ്ടുപോയി ഒന്‍പതുവയസുകാരനെ വഴിയില്‍ ഇറക്കിവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് രക്ഷിതാവിന്റെ പരാതിയില്‍ കുന്ദമംഗലം പൊലീസ് കേസെുത്തു.
Advertisement

ശനിയാഴ്ച വൈകുന്നേരം കാരന്തൂര്‍ ഹരഹര ക്ഷേത്രറോഡിനു സമീപത്താണ് സംഭവം. വീടിനടുത്ത പറമ്പില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. വഴി ചോദിക്കാനെന്ന വ്യാജേന വാനില്‍ നിന്നും ഇറങ്ങിവന്നയാള്‍ തന്ത്രപരമായി കുട്ടിയെ വാനില്‍ കയറ്റുകയായിരുന്നെന്നാണ് രക്ഷിതാവ് പരാതിയില്‍ പറയുന്നത്.

Advertisement

ബഹളം വെച്ചപ്പോള്‍ വായ പൊത്തുകയും ചെയ്തു. പടനിലത്തെത്തിയപ്പോള്‍ റോഡരികില്‍ പൊലീസിനെ കണ്ട ഉടനെ കുട്ടിയെ ഇറക്കിവിടുകയായിരുന്നു. സ്ഥലം മനസിലാകാതെ അലഞ്ഞ കുട്ടിയെ സമീപത്തെ കടക്കാരാണ് ഫോണ്‍ നമ്പര്‍ വാങ്ങി വീട്ടില്‍ വിവരം അറിയിച്ചത്. അച്ഛന്‍ സ്ഥലത്തില്ലാത്തതിനാല്‍ അയല്‍വാസിയെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി.

Advertisement