‘തികഞ്ഞ മതേതരവാദിയായിരുന്ന സി.എച്ച്’; അരിക്കുളത്ത് സി.എച്ച് ന്റെ ഓര്‍മ്മകള്‍ പുതുക്കി മുസ്ലീം ലീഗ്


Advertisement

അരിക്കുളം: അരിക്കുളത്ത് സി.എച്ച് അനുസ്മരണം സംഘടിപ്പിച്ച് മുസ്ലീം ലീഗ്.  തികഞ്ഞ മതേതരവാദിയായിരുന്ന സി.എച്ചെന്നും കാലിക്കറ്റ് സര്‍വ്വകലാശാല രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്ന വ്യക്തിയായിരുന്നെന്നും അനുസ്മരണ സമ്മേളനത്തില്‍ കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ആക്ടിങ് ജനറല്‍ സെക്രട്ടറി സി.പി.എ അസീസ് പറഞ്ഞു.
സി.പി.എം -ബി.ജെ.പി രഹസ്യ ബന്ധം തുറന്നു പറഞ്ഞ പി.വി അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെ സി.പി.എം. നടപടി എടുത്തത് ബിജെപിയുടെ പ്രീതി പിടിച്ചു പറ്റാനാണെന്നും സി.പി.എ അസീസ് പറഞ്ഞു. സി.എച്ച് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement

പ്രസിഡന്റ് ഇ.കെ അഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ആര്‍.കെമുനീര്‍ മുഖ്യ പ്രഭാഷണം നടത്തി. കൊയിലാണ്ടി മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഫാസില്‍ നടേരി സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തി. വി.വി.എം ബഷീര്‍, കെ.എം മുഹമ്മദ്, റഫീഖ് .കെ, അമ്മത് എം.പി, നാസര്‍ .സി, മുഹമ്മദ് സക്കറിയ കെ. എം, അഷ്റഫ് എന്‍.കെ, പി.പി.കെ അബ്ദുള്ള, അബ്ദുസലാം കെ.എം എന്നിവര്‍ സംസാരിച്ചു.

Advertisement
Advertisement