അവാർഡ് തിളക്കത്തിൽ അരിക്കുളം സ്വദേശി; കേരള സാഹിത്യ അക്കാദമിയുടെ പുരസ്ക്കാരം സി എം. മുരളീധരന്
അരിക്കുളം: കേരള സാഹിത്യ അക്കാദമിയുടെ വൈജ്ഞാനിക സാഹിത്യ വിഭാഗത്തിലുള്ള അവാർഡ് അരിക്കുളം സ്വദേശിക്ക്. മാവട്ട് ചാമക്കണ്ടി മീത്തൽ സി.എം മുരളിധരനാണ് അവാർഡിന് അർഹനായത്. ” ഭാഷാസൂത്രണം പൊരുളും വഴികളും ” എന്ന കൃതിയാണ് പുസ്ക്കാരം അദ്ദേഹത്തിന് നേടി കൊടുത്തത്.
വൈജ്ഞാനിക മലയാളത്തെക്കുറിച്ച് മുരളിധരൻ നടത്തിയ ആഴമേറിയ ഗവേഷണത്തിന്റെ ഫലമാണ് ” ഭാഷാസൂത്രണം പൊരുളും വഴികളും ” എന്ന പുരസ്കൃത കൃതി. അദ്ദേഹത്തോടൊപ്പം കൊച്ചി സിറ്റി പൊലീസ് കമീഷണർ കെ സേതുരാമനും പുരസ്ക്കാരം പങ്കിട്ടു. അദ്ദേഹത്തിന്റെ ‘മലയാളി– ഒരു ജനിതക വായന’ എന്ന പുസ്തകത്തിനാണ് പുരസ്ക്കാരം.
മുരളീധരൻ തപാൽ വകുപ്പിൽ പോസ്റ്റൽ അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്നു. ജോലിയ്ക്കിടയിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തകനായ അദ്ദേഹം പിന്നീട് സംസ്ഥാന അധ്യക്ഷനായി. പരിഷദ് പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി.