വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന ചേമഞ്ചേരിയിലെ അംഗനവാടി ടീച്ചര്‍  കാക്കച്ചിക്കണ്ടി ബീന അന്തരിച്ചു


Advertisement

ചേമഞ്ചേരി: വാഹനാപടകത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന ചേമഞ്ചേരിയിലെ അംഗനവാടി ടീച്ചര്‍ അന്തരിച്ചു. ചേമഞ്ചേരി കാക്കച്ചിക്കണ്ടി ബീന ആണ് മരിച്ചത്. അന്‍പത്തിയാറ് വയസ്സായിരുന്നു. ഒരാഴ്ച മുന്‍പ് കൂമുള്ളിയില്‍ വെച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. കാപ്പാട് അംഗനവാടിയിലെ ടീച്ചറായിരുന്നു.

Advertisement

അഛൻ: പരേതനായ കാക്കച്ചിക്കണ്ടി ഉണ്ണര, അമ്മ: മാധവി.

ഭര്‍ത്താവ്: കൃഷ്ണന്‍.

മക്കൾ:അമ്പിളി കൃഷ്ണ (കുവൈത്ത്), Dr.ആകാശ് കൃഷ്ണ ( മെഡിക്കൽ ഓഫീസർ, സെൻട്രൽ മെഡിക്കൽ സർവ്വീസ്, ഗുണ്ടൽപേട്ട, കർണ്ണാടക) മരുമകൻ, ജിതിൻ തടത്തിൽ (എടപ്പാൾ- കുവൈത്ത്)

സഹോദരങ്ങൾ: ശ്യാമള ദേവദാസ് (പാലക്കാട്), മോഹൻദാസ്, ഗീത ( എലത്തൂർ), ഷീല (ആനവാതിൽ ) ബിനേഷ്, ബിജേഷ്
സഞ്ചയനം മെയ് ഒന്നിന്.

മരണാനന്തരം കണ്ണുകൾ കോഴിക്കോട്മെഡിക്കൽ കോളേജ് നേത്ര ബാങ്കിന് ദാനം ചെയ്തു.

Advertisement
Advertisement