ഉള്ളിയേരി സംസ്ഥാന പാതയിലെ കോരങ്ങാട്ട് വൈദ്യുതി തൂണിലിടിച്ച് വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടുവയസ്സുകാരി അന്തരിച്ചു


Advertisement

ഉള്ളിയേരി: ഉള്ളിയേരി സംസ്ഥാന പാതയിലെ കോരങ്ങാട്ട് കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടുവയസ്സുകാരി അന്തരിച്ചു. എക്കാലയുള്ളതിൽ ഷഫീക്കിന്റെ മകൾ ഫാത്തിമ അസിൻ ആണ് മരിച്ചത്.

Advertisement

കോരങ്ങാട്ട് വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം സംഭവിച്ചത്. മൈസൂർ യാത്ര കഴിഞ്ഞ് വരികയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന കാർ വൈദ്യുതി തൂണിലിടിച്ച് അപകടം സംഭവിക്കുകയായിരുന്നു.

Advertisement

ഗുരുതരമായ പരിക്കേറ്റ ഫാത്തിമയെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. ഫാത്തിമ ഉള്ളിയേരി ജി.എൽ.പി. സ്കൂൾ മൂന്നാംക്ലാസ് വിദ്യാർഥിനിയാണ്.

മാതാവ്: ഫസ്ന. സഹോദ രങ്ങൾ: ആമിന ഹസ്ന, അസ്റ.

Advertisement

summary: An eight year old girl who was being treated for injuries died