മഞ്ഞ് മൂടിയ മാനാഞ്ചിറ, തണുത്തുറഞ്ഞ റെയിൽവേ സ്റ്റേഷൻ: ആളൊഴിഞ്ഞ കോഴിക്കോടിന് പിന്നാലെ വൈറലായി മഞ്ഞ് വീഴുന്ന കോഴിക്കോട്-ചിത്രങ്ങള്‍ കാണാം


കോഴിക്കോട്: മഞ്ഞിൽ കുളിച്ച് നിൽക്കുന്ന കോഴിക്കോട്, നമുക്ക് ഒട്ടും പരിചിതമല്ലാത്ത ഒരു വിശേഷണമാണിത്. കൊടും ചൂടും കനത്ത മഴയും പ്രളയവുമൊക്കെ അനുഭവിച്ചവരാണെങ്കിലും സിനിമയിലും ചിത്രങ്ങളിലുമൊക്കെയുള്ള മഞ്ഞ് വീഴ്ച കോഴിക്കോടില്ല. മഞ്ഞ് കാലത്ത് സാമാന്യം തണുപ്പും മലനിരകളിൽ നിന്ന് നോക്കിയാൽ മൂടൽമഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന പ്രകൃതിയെയും കോഴിക്കോടിന്റെ പലഭാ​ഗത്തും നമുക്ക് കാണാം. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ സഹായത്തോടെ വരച്ച മഞ്ഞ്പുതച്ച കോഴിക്കോടിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വെെറലാകുന്നത്.

മഞ്ഞ് മൂടിയ മാനാഞ്ചിറയും തണുത്തുറഞ്ഞ റെയിൽവേ സ്റ്റേഷനും ഉൾപ്പടെ കോഴിക്കോട് ജില്ലയിലെ മുപ്പതോളം ഇടങ്ങളിലെ അതിശെെത്യകാലത്തെ ചിത്രങ്ങളാണ് ഇപ്പോൾ വെെറലായിരിക്കുന്നത്. ആളൊഴിഞ്ഞ കോഴിക്കോടിനെ നമുക്ക് സമ്മാനിച്ച ഡിസെെനറായ ജെെവിൻ പോൾ ആണ് മഞ്ഞിൽ മൂടിക്കിടക്കുന്ന കോഴിക്കോടിന്റെ മനോഹര ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

കെട്ടിടങ്ങൾക്ക് മുകളിലും നടപ്പാതകളിലും മരങ്ങളിലുമെല്ലാം മഞ്ഞ് സ്ഥാനം പിടിച്ചിരിക്കുന്നു. അതിശെെത്യത്തിന് അനുസൃതമായ വസ്ത്രധാരണവുമായി ആളുകളെ മിഠായി തെരുവിലും കോഴിക്കോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമെല്ലാം നിങ്ങൾക്ക് കാണാം.

എങ്ങും മഞ്ഞു വീണ കോഴിക്കോടിന്റെ ദൃശ്യ ഭം​ഗിയിലേക്ക്…

Advertisement

Advertisement

Advertisement

 

Also Red- തിരക്കൊഴിഞ്ഞ, ആരുമില്ലാതെ വിജനമായ കോഴിക്കോട്; വെെറലായി മനുഷ്യവാസം ഇല്ലാതായാലുള്ള കോഴിക്കോട് നഗരത്തിന്റെ എ.ഐ ചിത്രങ്ങൾ

Summary:  AI pictures of snow-covered Kozhikode are going viral