കുരുടിമുക്കിന് പിന്നാലെ അരിക്കുളത്തും അക്രമം; ഇന്ന് രാവിലെ കട കയ്യേറിയ മേപ്പയ്യൂര്‍ സ്വദേശിയുള്‍പ്പെട്ട സംഘം വ്യാപക നാശനഷ്ടം വരുത്തിയതായും ഉടമയെ കുത്തിപരിക്കേല്‍പ്പിച്ചതായും പരാതി


Advertisement

അരിക്കുളം: അരിക്കുളം പഞ്ചായത്തിലെ കുരുടിമുക്കില്‍ മദ്യപിച്ച് യുവാവ് വ്യാപക നാശനഷ്ടങ്ങള്‍ വരുത്തിയ സംഭവത്തിന് പിന്നാലെ ഇന്ന് രാവിലെ അരിക്കുളത്തും സമാനമായ സംഘര്‍ഷം. രാവിലെ എട്ടരയോടെ അരിക്കുളം യു.പി സ്‌കൂളിന് സമീപത്തുള്ള അമ്മദിന്റെ പലചരക്ക് കടയിലാണ് അക്രമം നടന്നത്.

Advertisement

മൂന്നുപേരടങ്ങിയ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് അമ്മദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. മേപ്പയ്യൂര്‍ നിടുംമ്പൊയില്‍ സ്വദേശിയായ ചാലില്‍പുറായില്‍ താമസിക്കും നെടിയ പറമ്പില്‍ ശ്രീജിത്തും ഒപ്പം വന്ന രണ്ടുപേരും കടയില്‍ അതിക്രമിച്ച് കടന്ന് മദ്യപിക്കുകയും അമ്മദിനെ ഉപദ്രവിക്കുകയുമായിരുന്നു. കടയിലെ പഴക്കുലകളും ഭരണികളും ഗ്ലാസും തകര്‍ത്തു. കടയിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

Advertisement

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് അമ്മദ്. കഴുത്തിന്റെ ഭാഗത്തായാണ് പരിക്കേറ്റത്. കൊയിലാണ്ടി പൊലീസില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും അമ്മദ് അറിയിച്ചു.

Advertisement