ബൈക്കില്‍ ബസിടിച്ച് അപകടം; പൂനൂര്‍ സ്വദേശിയ്ക്ക് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന മകന് പരിക്ക്


പൂനൂര്‍: പുനൂരില്‍ ബൈക്കില്‍ മിനി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം. പൂനൂര്‍ സ്വദേശിയായ കക്കാട്ടുമ്മല്‍ മുഹമ്മദലിയാണ് മരണപ്പെട്ടത്. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. ഒപ്പമുണ്ടായിരുന്ന മകന്‍ പരിക്കേറ്റ് ചികിത്സയിലാണ്.

പെരിങ്ങളം വയല്‍ പെട്രോള്‍ പമ്പിന് സമീപമാണ് അപകടം നടന്നത്. ഇന്ന് രാവിലെ എട്ടേമുക്കാലിനായിരുന്നു സംഭവം. ബൈക്കില്‍ റോഡ് മുറിച്ച് മറിവശത്തേക്ക് പോകവെ ടൂറിസ്റ്റ് മിനി ബസ് ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മുഹമ്മദലി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്.