കൊയിലാണ്ടി സബ് ജയിലില്‍ നിന്നും പ്രതി ചാടിപ്പോയി; രക്ഷപ്പെട്ടത് മതില്‍ ചാടിക്കടന്ന്


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി സബ് ജയിലില്‍ നിന്നും റിമാന്‍ഡില്‍ കഴിയുന്ന പ്രതി ചാടിപ്പോയി. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. കളവ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബാലുശ്ശേരി സ്വദേശി അനസാണ് ചാടിപ്പോയത്.

Advertisement

ജയില്‍ മതിലിന്റെ കോടതിയോട് അടുത്തുള്ള ഉയരം കുറഞ്ഞ ഭാഗത്ത് കൂടിയാണ് ഇയാള്‍ ചാടിപ്പോയതെന്നാണ് ലഭിക്കുന്ന വിവരം. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതിയെ കണ്ടുകിട്ടുന്നവര്‍ ഉടന്‍ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കാന്‍ പോലീസ് സാമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്‌.

Advertisement
Advertisement