Tag: #KoyilandyPolice
പയ്യോളിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ റോഡരികിലിട്ട് കത്തിച്ചു; പ്രതിയെ ഓടിച്ചിട്ട് പിടികൂടി പോലീസിലേൽപ്പിച്ച് നാട്ടുകാര്‍
പയ്യോളി: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടര്‍ എടുത്തുകൊണ്ടുപോയി തീയിട്ട് നശിപ്പിച്ചു. പയ്യോളി ഐപിസി റോഡില്‍ പുതിയോട്ടില്‍ സജിത്ത് എന്നയാളുടെ സ്‌കൂട്ടറാണ് നശിപ്പിച്ചത്. സംഭവത്തില്‍ പ്രദേശവാസിയായ യുവാവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ച് പോലീസിന് കൈമാറി. പുതിയോട്ടില്‍ ഫഹദ് (31) ആണ് പയ്യോളി പോലീസിന്റെ പിടിയിലായത്. ഇന്ന് പുലര്‍ച്ചെ 2മണിയോടെയാണ് സംഭവം. സജിത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കെഎല്‍ 56
കൊയിലാണ്ടി ബാറില്‍ മദ്യപിച്ച് ബഹളം വച്ച് യുവാക്കള്‍; അന്വേഷിക്കാനെത്തിയ പോലീസുകാര്‍ക്ക് നേരെ അക്രമണം, എ.എസ്.ഐക്ക് പരിക്ക്
കൊയിലാണ്ടി: പാര്‍ക്ക് റെസിഡന്‍സി ബാറില്‍ മദ്യപിച്ച് ബഹളം വച്ചത് അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ അക്രമം. ഞായറാഴ്ച രാത്രി 8.30ഓടയൊണ് സംഭവം. ബാറില്‍ പതിനഞ്ച് പേരോളം അടങ്ങുന്ന സംഘം മദ്യപിച്ച് ബഹളം വച്ചതിനെ തുടര്‍ന്ന് അന്വേഷിക്കാനെത്തിയ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. എ.എസ്.ഐ അബ്ദുള്‍ റക്കീബ്, എസിപിഒ നിഖില്‍, സിപിഒ പ്രവീണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കൊയിലാണ്ടി സബ് ജയിലില്‍ നിന്നും പ്രതി ചാടിപ്പോയി; രക്ഷപ്പെട്ടത് മതില്‍ ചാടിക്കടന്ന്
കൊയിലാണ്ടി: കൊയിലാണ്ടി സബ് ജയിലില്‍ നിന്നും റിമാന്‍ഡില്‍ കഴിയുന്ന പ്രതി ചാടിപ്പോയി. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. കളവ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബാലുശ്ശേരി സ്വദേശി അനസാണ് ചാടിപ്പോയത്. ജയില്‍ മതിലിന്റെ കോടതിയോട് അടുത്തുള്ള ഉയരം കുറഞ്ഞ ഭാഗത്ത് കൂടിയാണ് ഇയാള്‍ ചാടിപ്പോയതെന്നാണ് ലഭിക്കുന്ന വിവരം. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതിയെ കണ്ടുകിട്ടുന്നവര്‍
ദിശതെറ്റിച്ച് ചീറിപ്പാഞ്ഞു വന്ന ബസ് കാറിലിടിച്ചു; കൊയിലാണ്ടിയിൽ ഗതാഗത നിയമ ലംഘനം നടത്തിയതിന് സ്വകാര്യ ബസിനെതിരെ വീണ്ടും നടപടി
കൊയിലാണ്ടി: ദേശീയപാത കൊയിലാണ്ടിയിൽ ദിശതെറ്റിച്ച് സഞ്ചരിച്ച് കാറിലിടിച്ച് അപകടം വരുത്തിയ സ്വകാര്യ ബസിനെതിരെ കേസെടുത്ത് പോലീസ്. കാറുകാരൻ്റെ പരാതിയെ തുടർന്നാണ് കൊയിലാണ്ടി പോലീസ് കേസ്സെടുത്തത്. കോഴിക്കോട്- കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന KL13 A F6375 എന്ന നമ്പർ ടാലൻ്റ് ലിമിറ്റഡ് സ്റ്റോപ്പ് ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. ദിശതെറ്റിച്ച് ചീറിപ്പാഞ്ഞ ബസ് സിഫ്റ്റ് കാറിനടിക്കുക്കുകയായിരുന്നു. ഇന്ന്
അരിക്കുളത്തെ പലചരക്ക് കടയിലെ ആക്രമം: പന്തലായനി, പെരുവട്ടൂർ സ്വദേശികൾ അറസ്റ്റിൽ
കൊയിലാണ്ടി: അരിക്കുളത്തെ പലചരക്ക് കടയിൽ ആക്രമം നടത്തി കടയുടമയെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പന്തലായനി സ്വദേശി അമൽ, പെരുവട്ടൂർ സ്വദേശി സുധീഷ് എന്നിവരെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ജൂൺ 30-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അരിക്കുളം യു.പി സ്‌കൂളിന് സമീപത്തുള്ള അമ്മദിന്റെ പലചരക്ക് കടയിലെത്തിയ സംഘം