വടകര മേപ്പയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്


Advertisement

വടകര: വടകര മേപ്പയ്യിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. നിരവധി പേർക്ക് പരിക്കേറ്റു. രണ്ട സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

Advertisement

ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. ഒരു ബസ്സിന്റെ പുറകിൽ മറ്റൊരു ബസ് വന്നിടിച്ചായിരുന്നു അപകടം എന്ന് പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. രാവിലെ സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

Advertisement

പതിനഞ്ചിലധികം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ വടകരയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നാട്ടുകാരുടെ സഹായത്തോടെയാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപകടത്തെ തുടർന്ന് ഗതാഗതം ഏറെ നേരത്തേക്ക് സ്തംഭിച്ചു. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻ ഭാഗത്തെ ഒരു വശം തകർന്ന നിലയിലാണ്.

Advertisement

വിവരമറിഞ്ഞതോടെ വടകര പോലീസും, അഗ്നിരക്ഷാസേനയും സംഭവസ്ഥലത്തെത്തി. ക്രെയിനിന്റെ സഹായത്തോടെയാണ് ബസ് നീക്കിയതെന്ന് പോലീസ് പറഞ്ഞു.