അരങ്ങാടത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർ മരിച്ചു
കൊയിലാണ്ടി: അരങ്ങാടത്ത് ഓട്ടോയും കാറും കൂട്ടിയിച്ചു അപകടം. അപകടത്തിൽ കൊരയങ്ങാട് സ്വദേശിയായ ഓട്ടോ ഡ്രൈവർ മരിച്ചു. എളവീട്ടിൽ ബൈജു ആണ് മരിച്ചത്. നാൽപതിയാറ് വയസായിരുന്നു.
ശനിയാഴ്ച്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോ. ഓടികൂടിയ നാട്ടുകാർ ചേർന്ന് ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി താലൂക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.