കണ്ണൂരില്‍ യുവതിയെ വീട്ടിൽ കയറി കൊലപ്പെടുത്തി; കഴുത്ത് അറുത്ത നിലയിൽ
കണ്ണൂർ: കണ്ണൂർ പാനൂരിൽ യുവതിയെ വീട്ടിൽ കയറി കൊലപ്പെടുത്തി. പാനൂർ സ്വദേശിയായ വിഷ്ണുപ്രിയയാണ് കൊല്ലപ്പെട്ടത്. ഇരുപത്തിരണ്ടു വയസ്സായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം.
യുവതിയെ വീട്ടിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ശരീരത്ത് കൂടുതൽ ഭാഗത്ത് വെട്ടേറ്റതായി ആണ് പ്രാഥമിക വിവരങ്ങൾ. കയ്യിലും കഴുത്തിലും ആഴത്തിൽ മുറിവുകൾ ഏറ്റിട്ടുണ്ട്. അതിക്രൂരമായ കൊലയാണ് നടന്നിട്ടുള്ളത്.
പ്രതി യുവതിയുടെ വീട്ടിൽ കയറി കൊലപ്പെടുത്തുകയായിരുന്നു. വ്യക്തി വൈര്യാഗമായിരിക്കാം കാരണമെന്നാണ് പ്രാഥമിക നിഗമനം. പാനൂരിൽ തന്നെയുള്ള ഒരു സ്ഥാപനത്തിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുകയായിരുന്നു വിഷ്ണുപ്രിയ.
പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. കൊലപാതകിയെ തിരിച്ചറിഞ്ഞിട്ടില്ല. മുഖംമൂടി ധരിച്ചയാളെ വിഷ്ണുപ്രിയയുടെ വീടിന് സമീപം കണ്ടെന്ന് നാട്ടുകാർ പൊലീസിൽ മൊഴി നൽകി.