പാലക്കാട് പട്ടാമ്പിയില്‍ യുവാവിനെ വെട്ടിക്കൊന്നു
പാലക്കാട്: പട്ടാമ്പിയില്‍ യുവാവിനെ വെട്ടിക്കൊന്നു. ഓങ്ങല്ലൂര്‍ കൊണ്ടുര്‍ക്കര സ്വദേശി അന്‍സാര്‍ ആണ് മരിച്ചത്. കാറിലെത്തിയ സംഘം യുവാവിനെ കത്തി കൊണ്ട് വെട്ടിയതാണെന്നാണ് നിഗമനം.
പട്ടാമ്പി തൃത്താല റോഡില്‍ കരിമ്പനക്കടവില്‍ റോഡില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുന്നതിനിടെ റോഡില്‍ രക്തക്കറയും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു കാറും കണ്ടെത്തി.കാറിനുള്ളില്‍ നിന്ന് കത്തിയുടെ കവറും കണ്ടെടുത്തു.
ഇതിനിടെ പട്ടാമ്പി സ്വകാര്യ ആശുപത്രിയില്‍ കഴുത്ത് മുറിഞ്ഞ നിലയില്‍ യുവാവ് ചികിത്സയ്‌ക്കെത്തി. തന്നെ സുഹൃത്ത് വെട്ടി പരിക്കേല്‍പ്പിച്ചതായി ആശുപത്രി അധികൃതരോട് അന്‍സാര്‍ പറഞ്ഞിരുന്നു. വിദഗ്ധ ചികിത്സയ്ക്ക് മുമ്പ് യുവാവ് മരണപ്പെടുകയായിരുന്നു.
സംഭവത്തില്‍ തൃത്താല പോലീസ് അന്വേഷണം ആരംഭിച്ചു.