എളാട്ടേരിയിൽ നിന്നും കാണാതായ യുവതിയും മൂന്ന് വയസ്സുള്ള മകളും ഇടുക്കിയിലുള്ളതായി സൂചന


Advertisement

കൊയിലാണ്ടി: എളാട്ടേരിയിൽ നിന്നും കാണാതായ ഉള്ളിയേരി സ്വദേശിനിയായ യുവതിയും മൂന്ന് വയസ്സുള്ള മകളും ഇടുക്കിയിലുള്ളതായി സൂചന. എടക്കാത്ത് മീത്തൽ വിനിഷ, മകൾ അസ്മിക എന്നിവരെയാണ് കാണാതായത്. ടവർ ലൊക്കേഷൻ ഉപയോ​ഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കട്ടപ്പനയിലുള്ള വൃന്ദാവനം ഹോട്ടലിൽ ഉള്ളതായി വിവരം ലഭിച്ചത്.

Advertisement

ഇരുവരെയും ജൂലായ് 17ന് രാവിലെ മുതൽ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ ഇടുക്കിയിലുണ്ടെന്ന വിവരം ലഭിച്ചത്. ഇവർക്കായി കൊയിലാണ്ടി പോലീസും ബന്ധുക്കളും ഇടുക്കിയിലേക്ക് തിരിച്ചിട്ടുണ്ട്.

Advertisement
Advertisement

Also Read – കൊയിലാണ്ടി എളാട്ടേരിയിൽ നിന്നും യുവതിയെയും മൂന്ന് വയസ്സുള്ള കുട്ടിയെയും കാണാനില്ലെന്ന് പരാതി

Also Read- ‘ജനങ്ങൾ തമ്മിലുള്ള ബന്ധം കാത്തുസൂക്ഷിച്ച ലീഡർ’; ഉമ്മന്‍ചാണ്ടിയ്‌ക്കൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് മുന്‍ കൊയിലാണ്ടി എംഎല്‍എ പി വിശ്വൻ മാസ്റ്റർ

Summary: A woman and her three-year-old daughter who went missing from Elateri have been found in Idukki