കോഴിക്കോട് മുത്തപ്പന്‍പ്പുഴയില്‍ റോഡരികില്‍ പുലി ചത്ത നിലയില്‍


കോഴിക്കോട്: മുത്തപ്പന്‍പുഴ മൈനാവളപ്പില്‍ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. പുലര്‍ച്ചെ പാലുമായി പോയ ഓട്ടോക്കാരനാണ് ചത്ത നിലയില്‍ പുലിയെ കണ്ടത്. ഏതാണ്ട് നാലു വയസ് പ്രായമുള്ളതാണ് പുലി.

മുള്ളന്‍പന്നിയുടെ അക്രണത്തിലാണ്‌ പുലി ചത്തതെന്നാണ് പ്രാഥമിക നിഗമനം. പുലിയുടെ ദേഹത്ത് മുള്ളുകള്‍ തറിച്ച നിലയിലാണ്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചു. രണ്ടുമാസം മുമ്പ് ഈ പ്രദേശത്ത് ഒരു കര്‍ഷകന്റെ മൂരി കിടാവിനെ പുള്ളിപ്പുലി ആക്രമിച്ച കൊന്നിരുന്നു. പ്രദേശത്ത്‌ മുമ്പ് പലവട്ടം പുലിയെ കണ്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞിരുന്നു.