സ്കൂൾ വാർഷികാഘോഷ പരിപാടിയിൽ ഒപ്പന കളിക്കുന്നതിനിടയിൽ പുളിയഞ്ചേരി സ്വദേശിനി കുഴഞ്ഞ് വീണ് മരിച്ചു


Advertisement

കൊയിലാണ്ടി: സ്കൂൾ വാർഷികാഘോഷ പരിപാടിയിൽ ഒപ്പന കളിക്കുന്നതിനിടയിൽ കുഴഞ്ഞ് വീണ് പുളിയഞ്ചേരി സ്വദേശിനി മരിച്ചു. പാലോളി ഷീബയാണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.

Advertisement

പുളിയഞ്ചേരി യു.പി സ്കൂളിൽ 109-ാം വാർഷികവും പൂർവ്വ വിദ്യാർത്ഥി സംഗമം, അദ്ധ്യാപകൻ്റെ യാത്രയയപ്പ് തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു. പരിപാടിയോടനുബന്ധിച്ച് നടന്ന ഒപ്പനകളിക്കിടെ ഷീബ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement

മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. രവിയാണ് ഭർത്താവ്.

മക്കൾ: അഹന്ന, അഹല്യ
മരുമക്കൾ: പ്രവീൺ, ജിഷ്ണു

സഹോദരങ്ങൾ: ശിവദാസ്, മോഹനൻ, ഇന്ദിര.

Advertisement

Summary: A native of Puliyanchery collapsed and died while playing oppana in the school’s annual celebration program