അയനിക്കാട് സ്വദേശിയായ ചെത്ത് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി


Advertisement

പയ്യോളി: പയ്യോളിയിൽ ചെത്ത് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. അയനിക്കാട് ചാത്തമംഗലം താര സന്തോഷ് ബാബുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അൻപത്തിമൂന്ന് വയസ്സായിരുന്നു.

Advertisement

ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ അയനിക്കട് ആവിയിൽ വയലിലെ തെങ്ങിൽ നിന്ന് കള്ള് ശേഖരിക്കാൻ പോയതായിരുന്നു. എന്നാൽ പിന്നീട് ഇയാളെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകീട്ട് നാല് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു ശരീരം.

 

ഭാര്യ : അനിത(കുവൈറ്റ് ), മക്കൾ: ജിനിഷ, ജിനീഷ്(കുവൈറ്റ് ) . മരുമകൻ : ഹരീഷ്(കല്ലേരി).

Advertisement