വയനാട്ടില്‍ സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്‌ക ആത്മഹത്യ ചെയ്തു
വയനാട്: വയനാട്ടില്‍ സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്‌ക ആത്മഹത്യ ചെയ്തു. പഴേരി തോട്ടക്കര മമ്പളൂര്‍ ചന്ദ്രമതി(54)യാണ് ആത്മഹത്യ ചെയ്തത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.
ബത്തേരി തൊടുവട്ടി ബീരാന്‍(58) ആണ് വെട്ടേറ്റ് മരിച്ചത്. പോലീസ് സംഭവസ്ഥലത്തെത്തി. ചന്ദ്രമതിയെ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതാണ്. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്.
ബീരാനും ചന്ദ്രമതിയും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്നാണ് സൂചന. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.