വടകരയില്‍ വാഴത്തോട്ടത്തിന് സമീപം മധ്യവയസ്‌കന്റ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി


Advertisement

വടകര: അക്ളോത്ത് നട ശ്മശാന റോഡിന് സമീപം വാഴത്തോട്ടത്തോട് ചേർന്ന് മദ്ധ്യവയസ്കൻറ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചോറോട് കുരിക്കിലാട് സ്വദേശി കുട്ടിക്കാട്ടിൽ ചന്ദ്രൻ ആണ് മരിച്ചത്. രാവിലെ ഏഴു മണിയോടെ ആയിരുന്നു സംഭവം.

Advertisement

നാട്ടുകാരാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. ഉടനെ പോലീസിൽ വിവരം അറിയിച്ചു. വടകര പൊലീസ് നടത്തിയ പരിശോധനയിൽ വാഴക്ക് മുകളിൽ തൂക്കിയിട്ട സഞ്ചിയിൽ നിന്ന് മൊബൈൽ ഫോണും കത്തും ലഭിച്ചിട്ടുണ്ട്. അക്ലോത്ത് നടയ്ക്ക് സമീപമാണ് ചന്ദ്രന്റെ തറവാട് വീട്. ഈ പ്രദേശങ്ങളിൽ ഇദ്ദേഹം നാടൻ പണിക്ക് എത്താറുണ്ടെന്നും കഴിഞ്ഞ ദിവസം മുതൽ ചന്ദ്രനെ കാണാനില്ലായിരുന്നുവെന്നും വാർഡ് മെമ്പർ വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു.

Advertisement

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും.

Advertisement