ഗജവീരന്മാരുടെ അകമ്പടിയോടെയുള്ള കാഴ്ച ശീവേലി; ചെറിയ മങ്ങാട് കോട്ടയില്‍ ദുര്‍ഗ്ഗാ- ഭഗവതി ക്ഷേത്രോത്സവത്തില്‍ നാന്ദകത്തോടെയുള്ള താലപ്പൊലി നാളെ


Advertisement

കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയില്‍ ദുര്‍ഗ്ഗാ – ഭഗവതി ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി വലിയ വിളക്ക് ദിവസമായ ഇന്ന് ഗജവീരന്മാരുടെ അകമ്പടിയോടെ കാഴ്ച ശീവേലി ഭക്തിനിര്‍ഭരമായി. കാഴ്ച ശീവേലിക്ക് പുറമേ ആഘോഷവരവുകള്‍, പൂത്താലപ്പൊലി, ചെറിയമങ്ങാട് വാദ്യസംഘത്തിലെ കലാകാരന്മാരെ സമാദരിക്കല്‍, അത്താലൂര്‍ ശിവന്റെ തായമ്പക, പിന്നണി ഗായകരടക്കം പ്രശസ്തര്‍ അണിനിരന്ന ഗാനമേള, നാന്ദകം എഴുന്നള്ളിപ്പ് എന്നിവയുമുണ്ടാകും.

Advertisement

ഉത്സവത്തിന്റെ അവസാന ദിവസമായ ശനിയാഴ്ച നാന്ദകത്തോടുകൂടി താലപ്പൊലി എഴുന്നള്ളിപ്പും കളര്‍ ഡിസ്‌പ്ലേയും നടക്കും.

Advertisement
Advertisement