നന്തിയില്‍ ബൈക്കപകടത്തില്‍ മരിച്ചത് തിരുവള്ളൂര്‍ സ്വദേശിയായ ഇരുപത്തിയൊന്നുകാരന്‍; സംസ്‌കാരം ഇന്ന്
കൊയിലാണ്ടി: ദേശീയ പാതയില്‍ നന്തി മേല്‍പ്പാലത്തിന്‍ ബൈക്കപകടത്തില്‍ മരിച്ചത് തിരുവള്ളൂര്‍ സ്വദേശിയായ യുവാവ്. തെയ്യമ്പാടിക്കണ്ടി ആകാശ് (21) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.50 തോടെയായിരുന്നു അപകടം ഉണ്ടായത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വടകര ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്കും കൊയിലാണ്ടി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
മൃതദേഹം കോഴിക്കോട് മെഡിക്കന്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് മുതദേഹം ബന്ധുക്കള്‍ക്ക് വിടുനല്‍കും.
തെയ്യമ്പാടിക്കണ്ടി പവിത്രന്റെയും മഹിജയുടെയും മകനാണ്. സഹോദരി: ആവണി