കൊയിലാണ്ടിയിലും സ്‌റ്റോപ്പ്; ബംഗളുരു-കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോടുവരെ നീട്ടി


കൊയിലാണ്ടി: ബംഗളുരു-കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോടുവരെ നീട്ടണമെന്ന ആവശ്യത്തിന് റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കിയതായി എം.കെ.രാഘവന്‍ എം.പി. തലശ്ശേരി, വടകര, കൊയിലാണ്ടി സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും.

സര്‍വ്വീസ് തുടങ്ങുന്ന തിയ്യതി ഉടന്‍ പ്രഖ്യാപിക്കും. ബംഗളുരുവില്‍ നിന്ന് രാത്രി 9.35ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് 10.55ന് കണ്ണൂരും 12.40ന് കോഴിക്കോട്ടും എത്തും. കോഴിക്കോട് നിന്ന് മൂന്നരക്കാണ് ബംഗളുരുവിലേക്ക് പുറപ്പെടുക. പുലര്‍ച്ചെ 6.35ന് ബംഗളുരുവിലെത്തും.

മലബാറില്‍ നിന്നുള്ള ബംഗളുരു യാത്രക്കാര്‍ ഏറെക്കാലമായി ഉന്നയിച്ച വിഷയമായിരുന്നു ഇത്. റെയില്‍വേ ബോര്‍ഡിന് മുമ്പിലും പാര്‍ലമെന്റിലും നിരന്തരം ഉന്നയിച്ച ആവശ്യത്തിന് പരിഹാരമായിരിക്കുന്നത്.