കൊയിലാണ്ടിയില്‍ പുഷ്പാര്‍ച്ചനയും ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞയും; മഹാത്മ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ച് കെ.ജി.ഒ.യു


കൊയിലാണ്ടി: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മ ഗാന്ധിയുടെ എഴുപത്തി ആറാം രക്തസാക്ഷിത്വ വാര്‍ഷിക ദിനം ആചരിച്ചു. കൊയിലാണ്ടി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പുഷ്പാര്‍ച്ചനയും ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞയും നടത്തി.

സബീര്‍ സാലി, വി.സി.സുബ്രഹ്‌മണ്യന്‍, കെ.കെ.ബിജു, പി.കെ.സുമേഷ് കുമാര്‍, ബിനി സ്റ്റീഫന്‍, കെ.സിന്ധു, കെ.കെ.ഹനീഫ, സാജിദ് അഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.