കൊയിലാണ്ടിയിലെ ചലച്ചിത്ര പ്രേമികള്‍ ഒന്നിച്ചൊരു ആക്ടിംങ് ക്യാമ്പ്; കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോടിന്റ ആക്ടിങ് ക്യാമ്പില്‍ പങ്കെടുത്തത് നൂറോളം പേര്‍
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ചലച്ചിത്ര സ്‌നേഹികള്‍ അണിനിരന്ന് ആക്ടിംങ് ക്യാമ്പ് സംഘടിപ്പിച്ചു. ചലച്ചിത്ര സ്‌നേഹികളുടെ കൂട്ടായ്മയായ കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട്‌ന്റെ (ക്യു എഫ് എഫ് കെ) ആക്ടിങ് ക്യാമ്പ് പുക്കാട് ചേമഞ്ചേരി ഫ്രീഡം ഫൈറ്റേഴ്‌സ് ഹാളില്‍ വച്ചാണ് സംഘടിപ്പിച്ചത്.
നൂറോളം പേര്‍ പങ്കെടുത്ത ക്യാമ്പില്‍ സ്‌പൈനല്‍ മസ്‌ക്കുലര്‍ അട്രോഫി ബാധിച്ച പന്തലായനി ബി.ഇ.എം സ്‌കൂള്‍ 6ാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ക്യാമ്പിന്റെ ഭാഗമായി. ചലച്ചിത്ര നടന്‍ വിജിലേഷ് കാരയാട് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ക്യു.എഫ്.എഫ്.കെ പ്രസിഡന്റ് പ്രശാന്ത് ചില്ല അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആക്ടിങ് ക്യാമ്പ് ഡയരക്ടര്‍ നൗഷാദ് ഇബ്രാഹിം സംസാരിച്ചു. ക്യു.എഫ്.എഫ്.കെ സെക്രട്ടറി ആന്‍സന്‍ ജേക്കബ്ബ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഉദ്ഘാടകന്‍ വിനീഷ് കാരയാടിനും, ആക്ടിംഗ് ക്യാമ്പ് കോര്‍ഡിനേറ്റര്‍ നൗഷാദ് ഇബ്രാഹിമിനും ഉപഹാര സമര്‍പ്പണം ഭാസ്‌കരന്‍ വെറ്റിലപ്പാറ, നന്തി ബസാര്‍ എന്നിവര്‍ നിര്‍വ്വഹിച്ചു. ജോയിന്റ് സെക്രട്ടറി ബബിത പ്രകാശ് നന്ദി രേഖപ്പെടുത്തി.