വിദ്യാര്‍ത്ഥിനിക്ക് അപകീര്‍ത്തികരമായ സന്ദേശം അയച്ചു; കോഴിക്കോട് മെഡിക്കല്‍ കോളേജ് അധ്യാപകന് സസ്‌പെന്‍ഷന്‍


കോഴിക്കോട്: മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് അപകീര്‍ത്തിപരമായ സന്ദേശം അയച്ചെന്ന പരാതിയില്‍ മെഡിക്കല്‍ കോളേജ് അധ്യാപകന് സസ്‌പെന്‍ഷന്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗം അധ്യാപകനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിക്ക്‌ വാട്‌സാപ്പില്‍ അധ്യാപകന്‍ അപകീര്‍ത്തിപരമായ സന്ദേശമയക്കുകയായിരുന്നു.

വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് ഡി.എം.ഇയുടെ നിര്‍ദ്ദേശപ്രകാരം ആഭ്യന്തര അന്വേഷണ സമിതി രൂപികരിച്ച് സംഭവത്തില്‍ അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് സമിതി നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.