താമരശ്ശേരിയില്‍ മറ്റൊരു യുവാവ് കൂടി മരിച്ച നിലയില്‍; മരണപ്പെട്ടത് ചുങ്കത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ സുഹൃത്ത്


Advertisement

താമരശ്ശേരി: താമരശ്ശേരിയില്‍ മറ്റൊരു യുവാവിനെക്കൂടി മരിച്ച നിലയില്‍ കണ്ടെത്തി. ചുങ്കം മുട്ടുകടവ് ഓളിയോട്ടില്‍ ശശിയുടെ മകന്‍ ശരത്താണ് മരിച്ചത്. ഇരുപത്തിയേഴ് വയസായിരുന്നു.

Advertisement

രാവിലെ ചുങ്കത്തെ വാടകവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ നരിക്കുനി സ്വദേശി ഷിബിന്‍ലാലിന്റെ സുഹൃത്താണ് ശരത്ത്. ഇന്ന് രാവിലെ താമരശേരി ചുങ്കത്ത് ഉണ്ടായിരുന്ന ശരത്ത് പിന്നീട് വീട്ടിലേക്ക് പോയിരുന്നു. അല്പം കഴിഞ്ഞാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭാര്യ: അഹിന. അമ്മ: ദേവി.

Advertisement
Advertisement