ഒരാള്‍ക്ക് വയറിനും രണ്ടാമന് നെഞ്ചിലും കുത്തേറ്റു; കിനാലൂരില്‍ കത്തിക്കുത്തിലേക്ക് നയിച്ചത് 500 രൂപയെ ചൊല്ലിയുള്ള തര്‍ക്കം
ബാലുശ്ശേരി: കിനാലൂരില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റ സംഭവത്തിന് പിന്നില്‍ അഞ്ഞൂറ് രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കം. അഞ്ഞൂറ് രൂപയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് രണ്ടുപേരെ ഗുരുതരമായി കുത്തിപ്പരിക്കേല്‍ക്കുന്ന തരത്തിലെത്തിയത്.
ഇന്നലെ രാത്രി 10.45 കിനാലൂര്‍ ഏഴുകണ്ടിയിലായിരുന്നു സംഭവം. കിനാലൂര്‍ സ്വദേശികളായ സിജിത്ത്, സിജാദ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഒരാളുടെ നെഞ്ചിലും മറ്റെയാളുടെ വയറിലുമാണ് കുത്തേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
കരുമല പാറച്ചാലില്‍ ശരത് ലാല്‍ (36), കിനാലൂര്‍ കൈതച്ചാലില്‍ മനീഷ് (37), കരുമല കുന്നുമ്മല്‍ ബബിജിത് (41) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് ബാലുശ്ശേരി പൊലീസ് അറസ്റ്റു ചെയ്തിരുന്നു.[mid4