ബലിപെരുന്നാള്‍ പ്രമാണിച്ച് നാളെയും മറ്റെന്നാളും സംസ്ഥാനത്ത് പൊതു അവധി
തിരുവനന്തപുരം: ബലിപെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റെന്നാളും പൊതു അവധി പ്രഖ്യാപിച്ചു.
പെരുന്നാളിന് ബുധനാഴ്ചയാണ് സംസ്ഥാനത്ത് അവധി നല്‍കിയിട്ടുള്ളത്. എന്നാല്‍ 29 വ്യാഴാഴ്ചയാണ് കേരളത്തില്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്. അതിനാല്‍ 29നും അവധി വേണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു.