ഭിന്നശേഷിക്കാർക്ക് ഒരു ലക്ഷം രൂപ വരെ ചികിത്സാ ആനുകൂല്യങ്ങൾ; നിരാമയ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം, വിശദാംശങ്ങൾ


കോഴിക്കോട്: ഭിന്നശേഷിക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള നിരാമായ ഇൻഷുറൻസ് പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, ഒന്നിലധികം വൈകല്യങ്ങൾ എന്നിവയുള്ള വ്യക്തികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ മേൽനോട്ടത്തിലുള്ള നാഷണൽ ട്രസ്റ്റാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി മുഖേന ഭിന്നശേഷിക്കാർക്ക് നിബന്ധനകൾക്ക് വിധേയമായി ഒരു ലക്ഷം രൂപ വരെയുള്ള ചികിത്സ ആനുകൂല്യങ്ങൾ ലഭിക്കും.

ആധാർ കാർഡ്, ഡിസബിലിറ്റി സർട്ടിഫിക്കറ്റ്, യു.ഡി.ഐ.ഡി കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, ജനന സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പിയും പാസ്പോർട്ട് സൈസ് ഫോട്ടോയുമടക്കം അപേക്ഷകൾ കളക്ടറേറ്റിലുള്ള എൽ.എൽ.സി ഓഫീസിൽ സർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 7592006662