എസ്.എഫ്.ഐ ബാലുശ്ശേരി ഏരിയ കമ്മിറ്റിയംഗത്തെ വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിച്ചു; പിന്നില്‍ യൂത്ത് ലീഗെന്ന് ആരോപണം


ബാലുശ്ശേരി: എസ്.എഫ്.ഐ ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗവും തൃക്കുറ്റിശ്ശേരി ലോക്കല്‍ സെക്രട്ടറിയുമായ അനുരാഗിനുനേരെ ആക്രമണം. ആക്രമണത്തിന് പിന്നില്‍ യൂത്ത് ലീഗ് ആണെന്ന് എസ്.എഫ്.ഐ ആരോപിച്ചു.

ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം. വാഹനത്തില്‍ വീട്ടിലേക്ക് പോകുകയായിരുന്ന അനുരാഗിനെ തൃക്കുറ്റിശ്ശേരി സ്‌കൂളിന് സമീപത്തുവെച്ച് വഴിയില്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തില്‍ അനുരാഗിന്റെ തലയ്ക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സതേടിയശേഷം വീട്ടില്‍ വിശ്രമിക്കുകയാണ് അനുരാഗ്.

അവിട്ടനല്ലൂര്‍ സ്‌കൂളില്‍ നടന്ന സ്‌കൂള്‍ പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇതാണ് ആക്രമണത്തിന് പിന്നിലെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്.