വെള്ളരിക്ക, മത്തന്‍, എളവന്… വിഷുവിന് വിളമ്പാം വിഷരഹിത പച്ചക്കറി വിഭവങ്ങള്‍; സി.പി.എം പള്ളിക്കര ലോക്കല്‍ കമ്മിറ്റിയുടെ ജൈവപച്ചക്കറി ചന്തയില്‍ പച്ചക്കറികള്‍ക്ക് ആവശ്യക്കാരേറെ
തിക്കോടി: വിഷുവിന് വിഷരഹിതമായ പച്ചക്കറി ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ സി.പി.എം പള്ളിക്കര ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ നടക്കുന്ന ജൈവ പച്ചക്കറി ചന്തയ്ക്ക് ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യത. ഇന്ന് രാവിലെ എട്ട് മണിക്ക് പള്ളിക്കര സെന്‍ട്രല്‍ എല്‍.പി സ്കൂളിന് സമീപത്ത് ആരംഭിച്ച ചന്തയില്‍ നിരവധിയാളുകളാണ് പച്ചക്കറി വാങ്ങാനെത്തിയത്.
തിക്കോടി ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കൂട്ടായ്മകള്‍ രൂപീകരിച്ച് കൃഷി ചെയ്യുന്ന ജൈവ കര്‍ഷകരില്‍ നിന്നും ലോക്കല്‍ കമ്മിറ്റി പച്ചക്കറികള്‍ നേരിട്ട് വാങ്ങിക്കുകയും ചന്തയില്‍ വില്‍ക്കുകയുമാണ് ചെയ്യുന്നത്. വെള്ളരിക്ക, മത്തന്‍, എളവന്, മുരിങ്ങ, കയപ്പ, വെണ്ട, മാങ്ങ എന്നിവയാണ് ചന്തയിലുള്ളത്. നാടന്‍ മോരും ചന്തയിലെത്തിച്ചിട്ടുണ്ട്. നാളെ ഉച്ചയോടെ ചന്ത അവസാനിക്കും.
ജൈവ പച്ചക്കറി ചന്ത മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. സി.പി.എം പയ്യോളി ഏരിയ കമ്മിറ്റി അംഗം പി.ജനാര്ദ്ദനന്, ലോക്കല്‍ സെക്രട്ടറി അനില്‍ കരുവാണ്ടി, വി.വി.ചന്ദ്രന്, എം.കെ.ശ്രീനിവാസന്, സി.കെ.പ്രവീണ്‍ കുമാര്‍, വിജീഷ് പുല്‍പ്പാണ്ടി, കെ.കെ.രാഘവന് എന്നിവര്‍ നേതൃത്വം നല്കി.