ഡാന്‍സും ഡി.ജെയും പാട്ടുമൊക്കെയായി ആഘോഷിക്കാം; കോഴിക്കോട് നിന്നും സ്ത്രീകള്‍ക്ക് മാത്രമായി കെ.എസ്.ആര്‍.ടി.സിയുടെ ആഡംബര കപ്പല്‍ യാത്ര- വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: വനിതാ വാരാഘോഷത്തിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി കപ്പല്‍യാത്ര നടത്തും. കോഴിക്കോട് നിന്നും എട്ടിന് രാവിലെ ഏഴിന് കെ.എസ്.ആര്‍.ടി.സിയില്‍ എറണാകുളത്തേക്ക് തിരിക്കും. പകല്‍ 3.30ന് കൊച്ചി ഷിപ് യാര്‍ഡില്‍ നിന്നും സര്‍ക്കാരിന്റെ ആഡംബര ക്രൂയിസ് കപ്പലായ നഫര്‍ സിറ്റിയില്‍ ആറുമണിക്കൂറാണ് യാത്ര.
രസകരമായ ഗെയിമുകള്‍, തത്സമയ സംഗീതം, നൃത്തം, ബുഫെ ഡിന്നര്‍, മ്യൂസിക് വിത്ത് അപ്പര്‍ഡെക് ഡി.ജെ, വിഷ്വലൈസിങ് എഫക്ട്, തിയേറ്റര്‍ തുടങ്ങിയ സംവിധാനങ്ങളെല്ലാം കപ്പലിലുണ്ടാകും.
രാത്രി ഭക്ഷണം ഉള്‍പ്പെടെ 3600 രൂപയാണ് ഒരാള്‍ക്ക് ഫീസ്. രാത്രി മടങ്ങുന്ന സംഘം ഒമ്പതിന് പുലര്‍ച്ചെ കോഴിക്കോട്ട് മടങ്ങിയെത്തും.
വനിതാ ദിന ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നിന്ന് ആറുമുതല്‍ 12 വരെ വിവിധ സ്ഥലങ്ങളിലേക്ക് വനിതകള്‍ക്കായുള്ള വ്യത്യസ്ത യാത്രകളും നടത്തും. ഗവി, പരുന്തന്‍പാറ, മൂന്നാര്‍, നെല്ലിയാമ്പതി, വയനാട്, മലക്കപ്പാറ, വാഗമണ്‍, കുമരകം, ജാനകിക്കാട്, പെരുവണ്ണാമുഴി, കരിയാത്തുംപാറ, നിലമ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് യാത്ര.
ഫോണ്‍: 9544477954. 9846100728. 9961761708.