Tag: KSRTC Bus

Total 9 Posts

ഈ മഴക്കാലത്ത് മലക്കപ്പാറ കാണാൻ പോയാലോ? കോഴിക്കോട് നിന്ന് മഴക്കാല യാത്രയുമായി കെ.എസ്.ആർ.ടി.സി, വിശദാംശങ്ങൾ അറിയാം

കോഴിക്കോട്: മലക്കപ്പാറയിലേക്ക് മഴക്കാലയാത്രയൊരുക്കി കെ.എസ്.ആർ.ടി.സി. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് കോഴിക്കോട് നിന്ന് മലക്കപ്പാറയിലേക്ക് ആനവണ്ടിയിൽ മഴക്കാല യാത്രയൊരുക്കുന്നത്. ജൂൺ 30 ന് രാവിലെ നാല് മണിക്ക് സൂപ്പർ ഡീലക്സ് എയർ ബസ്സിൽ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നാണ് യാത്ര പുറപ്പെടുക. 1100 രൂപയാണ് ടിക്കറ്റ് നിരക്ക്. 50 രൂപ എൻട്രി ഫീസും നൽകണം.

കോഴിക്കോട്- മാനന്തവാടി റൂട്ടില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവര്‍ അറസ്റ്റില്‍

കുന്ദമംഗലം: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡ്രൈവര്‍ അറസ്റ്റില്‍. കാരന്തൂര്‍ സ്വദേശി ഇബ്രാഹിമിനെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചൊവ്വാഴ്ച്ച രാത്രി കോഴിക്കോട്- മാനന്തവാടി കെഎസ്ആര്‍ടിസി ബസില്‍ വെച്ചാണ് യുവതിക്ക് നേരെ അപമര്യാദയോടെയുള്ള പെരുമാറ്റം ഉണ്ടായത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. ബസില്‍ ഡ്രൈവര്‍ക്ക് സമീപം ബോണറ്റില്‍

മാഹിയിൽ നിന്ന് ബസ് കയറിയ അഞ്ചാംപീടിക സ്വദേശിയായ യാത്രക്കാരൻ പയ്യോളിയിൽ വച്ച് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ

പയ്യോളി: ഓടുന്ന ബസ്സില്‍ കുഴഞ്ഞു വീണ യാത്രികനെ ആശുപത്രിയിലെത്തിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. അമിതമായി മദ്യപിച്ച് ബസ്സില്‍ കുഴഞ്ഞുവീണ അഞ്ചാംപീടിക സ്വദേശി ദിനേശനെയാണ് തലശ്ശേരി -തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ജീവനക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാഹിയിൽ വെച്ച് ഇന്ന് ഉച്ചയ്ക്ക് 2.10 ഓടെയാണ് തലശ്ശേരിയിൽ നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിൽ ദിനേശന്‍‌ കയറിയത്.

ഡാന്‍സും ഡി.ജെയും പാട്ടുമൊക്കെയായി ആഘോഷിക്കാം; കോഴിക്കോട് നിന്നും സ്ത്രീകള്‍ക്ക് മാത്രമായി കെ.എസ്.ആര്‍.ടി.സിയുടെ ആഡംബര കപ്പല്‍ യാത്ര- വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: വനിതാ വാരാഘോഷത്തിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി കപ്പല്‍യാത്ര നടത്തും. കോഴിക്കോട് നിന്നും എട്ടിന് രാവിലെ ഏഴിന് കെ.എസ്.ആര്‍.ടി.സിയില്‍ എറണാകുളത്തേക്ക് തിരിക്കും. പകല്‍ 3.30ന് കൊച്ചി ഷിപ് യാര്‍ഡില്‍ നിന്നും സര്‍ക്കാരിന്റെ ആഡംബര ക്രൂയിസ് കപ്പലായ നഫര്‍ സിറ്റിയില്‍ ആറുമണിക്കൂറാണ് യാത്ര. രസകരമായ ഗെയിമുകള്‍, തത്സമയ

മൂന്നാര്‍, വാഗമണ്‍, നെല്ലിയാമ്പതി ഉള്‍പ്പെടെ സഞ്ചാരികളുടെ പ്രിയകേന്ദ്രങ്ങളിലേക്ക് കോഴിക്കോടു നിന്നുമുള്ള ഈ മാസത്തെ ഉല്ലാസയാത്രകള്‍ക്കായി ആനവണ്ടി ഒരുങ്ങിക്കഴിഞ്ഞു; ആദ്യയാത്ര 10ന്, വിശദമായറിയാം

കോഴിക്കോട്: ഫെബ്രുവരിയില്‍ കെ.എസ്.ആര്‍.ടി.സി. കോഴിക്കോട് ബജറ്റ് ടൂറിസം സെല്‍ നടത്തുന്ന ഉല്ലാസയാത്ര ട്രിപ്പുകള്‍ പ്രഖ്യാപിച്ചു. ആദ്യ യാത്ര ഫെബ്രുവരി 10-ന് രാവിലെ ആറിന് ആരംഭിക്കും. മൂന്നാറിലേക്കുള്ള ഈ യാത്രയ്ക്ക് ഒരാള്‍ക്ക് 1900 രൂപയാണ്.  അന്ന് രാത്രി 10 മണിയ്ക്ക് വാഗമണ്‍-കുമരകം എന്നിവിടങ്ങളിലേക്കാണ് അടുത്ത യാത്ര. ഭക്ഷണം ഉള്‍പ്പെടെ 3850 രൂപയാണ് ഇതിന്റെ  ടിക്കറ്റ് നിരക്ക്. 11-ന്

വെറും ഇരുന്നൂറ് രൂപയ്ക്കോ? അതും ആനവണ്ടിയിൽ! ‘നഗരം ചുറ്റാം ആനവണ്ടിയിൽ’ പദ്ധതിക്ക് കോഴിക്കോട് തുടക്കമായി

കോഴിക്കോട്: മലബാറിൽ ആദ്യമായി കോഴിക്കോട് നഗരം ചുറ്റി കാണാൻ കെ.എസ്.ആർ.ടി.സി ബസ് സർവീസ്. ‘കോഴിക്കോടിനെ അറിയാൻ സാമൂതിരിയുടെ നാട്ടിലൂടെ ഒരു യാത്ര’ എന്ന പേരിലാണ് ബസ് സർവീസ് ആരംഭിച്ചത്. കെഎസ്ആർടിസി ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന ടൂർ പാക്കേജിന്റെ ഭാഗമാണ് നഗരം ചുറ്റാം ആനവണ്ടിയിൽ എന്ന യാത്ര. ബഡ്ജറ്റ് ടൂറിസം സെല്ലുമായി കൈകോർത്ത്

200 രൂപയ്ക്ക് പാട്ടുംകേട്ട് കോഴിക്കോട് നഗരം ചുറ്റാം; പക്ഷേ ഡബിള്‍ഡെക്കര്‍ യാത്ര ആസ്വദിക്കണമെങ്കില്‍ ഇനിയും കുറച്ചധികം കാത്തിരിക്കേണ്ടിവരും

കോഴിക്കോട്: ഡബിള്‍ഡെക്കര്‍ ബസില്‍ കോഴിക്കോട് നഗരം ചുറ്റിക്കാണാന്‍ കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടിവരുമെന്ന് സൂചന. തിരുവനന്തപുരം മാതൃകയില്‍ ഇവിടെയും ഡബിള്‍ ഡക്കര്‍ ബസ് കൊണ്ടുവരാന്‍ ആലോചനയുണ്ടെങ്കിലും വിശദമായ പഠനം നടത്തിയശേഷമായിരിക്കും പദ്ധതി നടപ്പിലാക്കുക. എന്നാല്‍ നഗരം ചുറ്റിക്കാണാന്‍ ആഗ്രഹിക്കുന്നവര്‍ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസ് സര്‍വ്വീസ് ഏര്‍പ്പെടുത്തും. ഈ സര്‍വ്വീസ് ഫെബ്രുവരി ഒന്നുമുതല്‍ ആരംഭിക്കും. ‘കോഴിക്കോടിനെ അറിയാന്‍ സാമൂതിരിയുടെ

കെ.എസ്.ആര്‍.ടി.സിയുടെ ഗവി ടൂര്‍ പാക്കേജ് ഹൗസ് ഫുള്‍! കോഴിക്കോട് നിന്ന് തുടങ്ങുന്ന പാക്കേജ് രണ്ടുദിവസം നീളുന്നത്- വിശദാംശങ്ങള്‍ അറിയാം

പത്തനംതിട്ടയിലെ ഗവിയെന്ന മനോഹര ഗ്രാമവും ഗ്രാമത്തിന്റെ മനോഹാരിത ഒപ്പിയെടുത്തുള്ള ബസ് യാത്രയും, ഓര്‍ഡിനറിയെന്ന ചിത്രത്തെ ഏറെ ജനപ്രിയമാക്കിയത് ലൊക്കേഷന്റെ സൗന്ദര്യം കൂടിയാണ്. ഇപ്പോള്‍ അതേപോലൊരു കെ.എസ്.ആര്‍.ടി.സി ബസില്‍ ഗവിയിലെ കാഴ്ചകള്‍ അനുഭവിക്കാനുള്ള പാക്കേജ് കെ.എസ്.ആര്‍.ടി.സി കൊണ്ടുവന്നിരിക്കുകയാണ്. ഹൗസ് ഫുള്‍ ആയി തന്നെ ഗവിയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ട്രിപ്പ് മുന്നോട്ടുപോകുന്നുണ്ട്. പാക്കേജ് ആരംഭിച്ച് ഇതുവരെ നടത്തിയ 26 ട്രിപ്പുകളിലും

വടകരയിലുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരിങ്ങല്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ മരിച്ചു

പയ്യോളി: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇരിങ്ങല്‍ കുന്നുമ്മല്‍ വിഷ്ണു ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസായിരുന്നു. നവംബര്‍ 29 ന് വടകര കരിമ്പനപ്പാലത്ത് ദേശീയപാതയില്‍ വച്ചാണ് അപകടമുണ്ടായത്. വടകരയില്‍ നിന്ന് സുഹൃത്ത് കേദാര്‍നാഥിനൊപ്പം ഇരിങ്ങലിലെ വീട്ടിലേക്ക് പോകുകയായിരുന്നു വിഷ്ണു. കെ.എസ്.ആര്‍.ടി.സി ബസ്സും വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ വിഷ്ണുവിനെ