യാത്രക്കാര്‍ ശ്രദ്ധിക്കുക, ജനശതാബ്ദിയടക്കം മൂന്ന് ട്രെയിനുകള്‍ ഇന്നുണ്ടാവില്ല; കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റിയ്ക്കും നിയന്ത്രണം


കോഴിക്കോട്: പാളം ബലപ്പെടുത്തുന്ന പ്രവൃത്തി നടക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ജനശതാബ്ദിയുള്‍പ്പെടെ മൂന്നുട്രെയിനുകളാണ് ഇന്ന് റദ്ദാക്കിയത്.

തൃശൂരിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്. ചില ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് അടക്കമുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്.

ട്രെയിനുകള്‍ റദ്ദാക്കി:

1.ഉച്ചയ്ക്ക് 2.50 നുള്ള തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി
2. വൈകീട്ട് 5.35 നുള്ള എറണാകുളം- ഷൊര്‍ണൂര്‍ മെമു
3. രാത്രി 7.40നുള്ള എറണാകുളം-  ഗുരുവായൂര്‍ എക്സ്പ്രസ്

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍:

ഇന്ന് 2.50 നുള്ള കണ്ണൂര്‍ -എറണാകുളം എക്സ്പ്രസ് തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും
ഇന്ന് 3 മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടേണ്ട ചെന്നൈ മെയില്‍ തൃശ്ശൂരില്‍ നിന്ന് രാത്രി 8.43നു പുറപ്പെടും
ഇന്ന് 10.10ന് കന്യാകുമാരിയില്‍ നിന്ന് പുറപ്പെടേണ്ട കന്യാകുമാരി-ഫ ബംഗളൂരു ട്രെയിന്‍ 2 മണിക്കൂര്‍ വൈകും.

നാളെ റദ്ദാക്കിയത്
1. കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി.