ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, ശമ്പളം 25,000 വരെ; വിശദാംശങ്ങൾ


കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു, ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം

കോഴിക്കോട് ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിന് കീഴിൽ ഓപ്പൺ പ്രയോറിറ്റി, ഇ.ടി.ബി പ്രയോറിറ്റി വിഭാഗങ്ങൾക്ക് സംവരണം ചെയ്ത ജെൻഡർ സ്പെഷ്യലിസ്റ്റ് (വനിതകൾ മാത്രം) തസ്തികയിൽ ഓരോ താൽക്കാലിക ഒഴിവുകലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സാമൂഹ്യ ശാസ്ത്രത്തിലുളള അംഗീകൃത സർവ്വകലാശാലാ ബിരുദം, ബിരുദാനന്തര ബിരുദം (അഭികാമ്യം), സർക്കാർ സ്ഥാപനത്തിലോ സർക്കാർ അംഗീകൃത സ്ഥാപനത്തിലോ ലിംഗസമത്വവുമായി ബന്ധപ്പെട്ട ജോലികളിലുളള 3 വർഷത്തെ പ്രവൃത്തി പരിചയം. പ്രായം 18 നും 40 നുമിടയിൽ. ശമ്പളം: 25750/- രൂപ. യോഗ്യരായ ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 13 നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ 3-ാം അഡീ.ഡിസ്ട്രിക്ട് ആൻഡ് സെഷന്‍സ് കോടതിയില്‍ ഒഴിവ് വന്നിട്ടുള്ള അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആൻഡ് അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 7 വര്‍ഷത്തിലധികം ആക്റ്റീവ് പ്രാക്ടീസ് ഉള്ള അഭിഭാഷകര്‍ മാർച്ച് 6 ന് വൈകുന്നേരം 5 മണിക്കുള്ളില്‍ കോഴിക്കോട് കലക്ടറേറ്റില്‍ അപേക്ഷ ലഭ്യമാക്കണം. അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ജനന തിയ്യതി, മേല്‍ വിലാസം എന്നിവ തെളിയിക്കുന്ന രേഖ, എന്‍റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ്, ബാര്‍ പ്രാക്ടീസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കണം.