വീടുവെയ്ക്കാന്‍ ചെലവേറും, സ്ഥലം വാങ്ങാനും; ബജറ്റില്‍ വില കൂടുന്നവ ഏതെന്നറിയാം


ഓരോ ബജറ്റ് കഴിയുമ്പോഴും ചില വസ്തുക്കളുടെ വില കൂടുകയും, ചിലതിന്റെ വില കുറയുകയും പതിവാണ്. ഇത്തവണ വില കൂടുന്ന വസ്തുക്കളുടെ വിശദ വിവരങ്ങള്‍ നോക്കാം.

വില കൂടുന്നവ

അപേക്ഷാ ഫീസ്, പെര്‍മിറ്റ് ഫീസുകള്‍ക്ക് ചെലവേറും

പണയാധാരങ്ങള്‍ക്ക് 100 രൂപ നിരക്കില്‍ സര്‍ ചാര്‍ജ്

ഇലക്ട്രിക് വാഹനം ഒഴികെ എല്ലാ വാഹനങ്ങള്‍ക്കും വില കൂടും

മദ്യത്തിന് വിലകൂടും, സാമൂഹിക സുരക്ഷാ ഫണ്ടിനായി മദ്യത്തിന് സെസ് പരിഷ്‌കരിക്കും

പെട്രോളിനും ഡീസലിനും വില കൂടും

ജുഡീഷ്യല്‍ കോടതി ഫീസുകള്‍ കൂട്ടി

വീട് വെയ്ക്കാന്‍ ചെലവേറും, സ്ഥലം വാങ്ങാന്‍ കൂടുതല്‍ ചെലവ്.

സര്‍ക്കാര്‍ സേവന ഫീസുകള്‍ കൂട്ടി

വാണിജ്യ വ്യവസായ ആവശ്യത്തിനുള്ള വൈദ്യുതി തീരുവ കൂട്ടി

ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ക്ക് പ്രത്യേക നികുതി

ഒന്നിലധികം വീടുള്ളവര്‍ക്ക് രണ്ടാം വീടിന് പ്രത്യേക നികുതി

പണയാധാരങ്ങള്‍ക്ക് 100 രൂപ നിരക്കില്‍ സര്‍ ചാര്‍ജ്

മൈനിംഗ് ആന്‍ഡ് ജിയോളജി റോയല്‍റ്റി തുക കൂടും

പണി പൂര്‍ത്തിയാകാത്ത വീടുകള്‍ക്കുള്ള പരിശോധനാ ഫീസും കൂട്ടി.