തിരുവങ്ങൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മധ്യവയസ്‌കനെ തിരിച്ചറിഞ്ഞു; മരണപ്പെട്ടത് പ്രദേശവാസിയായ കുന്നംവള്ളി അജിത് കുമാര്‍


തിരുവങ്ങൂര്‍: തിരുവങ്ങൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. തിരുവങ്ങൂര്‍ കുന്നംവള്ളി അജിത് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്‍പത്തിയാറ് വയസായിരുന്നു.

കേരഫെഡിന് സമീപത്തുള്ള വീട്ടിലായിരുന്നു ഇന്നലെ മൃതദേഹം കണ്ടത്. മൃതദേഹം മരണം നടന്ന സ്ഥലത്തുതന്നെയാണുള്ളത്.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റുമെന്ന് കൊയിലാണ്ടി പൊലീസ് അറിയിച്ചു.

അച്ഛന്‍: ഉണ്ണിനായര്‍, അമ്മ: അമ്മു അമ്മ. സഹോദരങ്ങള്‍: അനില്‍, അരുണ്‍, അജയന്‍, ആനന്ദന്‍, അനിത, അനുരാധ.