പഠനത്തോടൊപ്പം മെഡിക്കൽ /എഞ്ചീനീയറിംഗ് പ്രവേശന പരീക്ഷയ്ക്കും തയ്യാറെടുക്കാം; വിഷൻ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം, വിശദാംശങ്ങൾ


കോഴിക്കോട്: വിഷൻ പദ്ധതി പ്രകാരം 2022-23 അദ്ധ്യയന വർഷം കോഴിക്കോട് ജില്ലയിൽ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി പ്ലസ്സിൽ കുറയാത്ത ഗ്രേഡുവാങ്ങി +1 ന് സയൻസ് ഗ്രൂപ്പ് എടുത്ത് പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം മെഡിക്കൽ /എഞ്ചീനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനത്തിനുള്ള ധനസഹായം 10,000 രൂപ വീതം ലഭിക്കുന്നതിന് പരിശീലനം ലഭിച്ചുവരുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

അപേക്ഷയോടൊപ്പം ജാതി, വരുമാനം, (വരുമാന പരിധി 6 ലക്ഷം രൂപ) പ്ലസ് 1 കോഴ്സ് പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുളള സാക്ഷ്യപത്രവും ബില്ലുകളും പഞ്ചായത്ത് ഓഫീസിൽ നിന്നും ഈ ആനുകൂല്യം ലഭ്യമായിട്ടില്ല എന്ന സാക്ഷ്യപത്രം എന്നീ രേഖകൾ സഹിതം കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ജനുവരി 10 ന് 5 മണിക്ക് മുൻപായിഅപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0495-2370379.

Summary: Applications are invited for vision project for sc/st students  entrance coaching