‘വില കൂടിയ പാല്‍ വാങ്ങാന്‍ വയ്യേ, ഞങ്ങള്‍ കട്ടന്‍ ചായ കുടിച്ചോളാം!’; പാല്‍ വില വര്‍ധനവിനെതിരെ പയ്യോളിയില്‍ കട്ടന്‍ ചായ വിതരണം ചെയ്ത് പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്
പയ്യോളി: സംസ്ഥാനത്തെ പാല്‍ വില വര്‍ധനവിനെതിരെ വേറിട്ട രീതിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്. കട്ടന്‍ ചായ വിതരണം ചെയ്താണ് യൂത്ത് കോണ്‍ഗ്രസ് പയ്യോളി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചത്.
യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഇ.കെ.ശീതള്‍രാജ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സനൂപ് കോമത്ത് അധ്യക്ഷനായി.
സൈഫുദ്ധീന്‍ ഗാന്ധിനഗര്‍, വിപിന്‍ വേലായുധന്‍, ഷനില്‍ ഇരിങ്ങല്‍, സിദ്ധാര്‍ഥ് മായനാരി എന്നിവര്‍ സംസാരിച്ചു. സജീഷ് കോമത്ത്, സജയ് അയനിക്കാട്, സാരംഗ് പി. രാജ്, അക്ഷയ് ഇരിങ്ങല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധിപ്പിച്ചത്. ലിറ്ററിന് ആറ് രൂപയാണ് വര്‍ധിച്ചത്. പുകതിയ നിരക്ക് പ്രകാരം നീല കവര്‍ പാക്കറ്റ് പാലിന് 52 രൂപയാകും. ഇളം നീല പാക്കറ്റിലുള്ള 500 മില്ലിലിറ്റര്‍ ടോണ്‍ഡ് പാലിന് 25 രൂപയും കടുംനീല നിറത്തിലുള്ള ഹോമോജിനൈസ്ഡ് ടോണ്‍ഡ് പാലിന് 26 രൂപയുമാണ് പുതിയ നിരക്ക്. പാലിന് പുറമെ തൈരിനും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ധിപ്പിച്ചിരുന്നു.