Tag: milk

Total 5 Posts

പാലിന് വില കൂട്ടി മില്‍മ, വില കൂടുന്നത് പച്ച മഞ്ഞ കവറിലുള്ള പാലിന്; അറിഞ്ഞില്ലെന്ന് മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം: പാല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ച് മില്‍മ. പച്ച മഞ്ഞ കവറിലുള്ള പാലിനാണ് വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. മില്‍മാ റിച്ച് കവര്‍ പാലിന് 29 രൂപയായിരുന്നു ഇത് 30 രൂപയാകും. മില്‍മ സ്മാര്‍ട്ട് കവറിന് 24 രൂപയായിരുന്നതില്‍ നിന്ന് 25 രൂപയായി വര്‍ദ്ധിക്കും. നാളെ മുതലാണ് കൂടിയ വില പ്രഭല്യത്തില്‍ വരുന്നത്. മില്‍മ പാല്‍ വില വര്‍ദ്ധിപ്പിച്ചത്

സംസ്ഥാനത്ത് പാലില്‍ വിഷാംശം: കണ്ടെത്തിയത് ക്യാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന രാസവസ്തു

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ പാലില്‍ വിഷാംശം കണ്ടെത്തി. രാസവസ്തുവായ അഫ്‌ലാടോക്‌സിന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. വിവധ ജില്ലകളില്‍ നിന്ന് ശേഖരിച്ച പത്തുശതമാനം സാമ്പിളിലാണ് അഫ്‌ലാടോക്‌സിന്‍ കണ്ടെത്തിയത്. കേടായ കാലിത്തീറ്റ നല്‍കുന്നത് മൂലം പാലില്‍ ഉണ്ടാകുന്ന വിഷമാണിത്. ക്യാന്‍സര്‍ അടക്കം മാരക രോഗങ്ങള്‍ക്ക് ഈ രാസവസ്തു കാരണമാകും. സംഭവത്തില്‍

പാലില്‍ മായം; കേരളത്തിലേക്ക് കൊണ്ടുവന്ന 15300 ലിറ്റര്‍ പാലില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയതായി കണ്ടെത്തി

കൊല്ലം: തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന പാലില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയതായി കണ്ടെത്തി. 15300 ലിറ്റര്‍ പാലാണ് പോലീസ് പിടികൂടിയത്. ടാങ്കറില്‍ കൊണ്ടുവന്ന പാല്‍ ആര്യങ്കാവ് ചെക്ക് പോസറ്റിന് സമീപത്ത് നിന്നാണ് കൈയ്യോടെ പിടിച്ചത്. പുലര്‍ച്ചെ 5.30 ഓടെ ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ ക്ഷീര സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പാലില്‍ മായം കലര്‍ത്തിയതായി

‘വില കൂടിയ പാല്‍ വാങ്ങാന്‍ വയ്യേ, ഞങ്ങള്‍ കട്ടന്‍ ചായ കുടിച്ചോളാം!’; പാല്‍ വില വര്‍ധനവിനെതിരെ പയ്യോളിയില്‍ കട്ടന്‍ ചായ വിതരണം ചെയ്ത് പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്

പയ്യോളി: സംസ്ഥാനത്തെ പാല്‍ വില വര്‍ധനവിനെതിരെ വേറിട്ട രീതിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്. കട്ടന്‍ ചായ വിതരണം ചെയ്താണ് യൂത്ത് കോണ്‍ഗ്രസ് പയ്യോളി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചത്. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഇ.കെ.ശീതള്‍രാജ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സനൂപ് കോമത്ത് അധ്യക്ഷനായി. സൈഫുദ്ധീന്‍ ഗാന്ധിനഗര്‍,

ഇനി ചൂടുപാലും പുഴുങ്ങിയ മുട്ടയും കഴിക്കാം, അങ്കണവാടി കുട്ടികളുടെ ഭക്ഷണക്രമത്തിൽ മാറ്റം; ‘പോഷക ബാല്യം’ പദ്ധതിയുമായി സർക്കാർ

കോഴിക്കോട്: അങ്കണവാടി കുട്ടികള്‍ക്ക് ഇനി മുതല്‍ പാലും മുട്ടയും വിതരണം ചെയ്യാനുള്ള പദ്ധതിയുമായി സംസ്ഥാന വനിത ശിശുക്ഷേമ വകുപ്പ്. പോഷകബാല്യം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത  അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് പാലും മുട്ടയും വിതരണം ചെയ്യുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് ഒന്നാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഡിപിഐ