പാഠങ്ങൾ വേഗം പഠിച്ച് തീർത്തോളൂ, ഇനി മൂന്ന് മാസമേയുള്ളൂ; എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് ഒമ്പതിന് ആരംഭിക്കും, വിശദമായ ടൈം ടേബിൾ അറിയാം


കോഴിക്കോട്:എസ്എസ്എൽസി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മാർച്ച് 9 മുതൽ 29 വരെയാണ് പരീക്ഷ . എല്ലാ പരീക്ഷകളും രാവിലെ 9.30 ന് ആരംഭിക്കും. ഗണിതം,ഇംഗ്ലീഷ് പരീക്ഷകൾ 12.15 വരെയും മറ്റുള്ളവയെല്ലാം 11.15 വരെയും ആണ്. ആദ്യത്തെ 15 മിനിറ്റ് ആശ്വാസ സമയം (കൂൾ ഓഫ് ടൈം ) ആയിരിക്കും. ഐടി, പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 15 മുതൽ 25 വരെ നടക്കും.

ടൈം ടേബിൾ

മാർച്ച് 9: ഒന്നാം ഭാഷ – പാർട്ട് 1 ( മലയാളം/തമിഴ്/കന്നഡ / ഉറുദു / ഗുജറാത്തി / അഡി. ഇംഗ്ലീഷ് / അഡി. ഹിന്ദി/ സംസ്കൃതം, (അക്കാദമിക് ) / സംസ്കൃതം ഓറിയന്റൽ – ഒന്നാം പേപ്പർ (സംസ്കൃത സ്കൂളുകൾ അറബിക് (അക്കാദമിക് ) / അറബിക്ക് ഓറിയന്റൽ – ഒന്നാം പേപ്പർ (അറബിക് സ്കൂളുകൾക്ക് )

മാർച്ച് 13: ഇംഗ്ലീഷ്

മാർച്ച് 15: മൂന്നാം ഭാഷ – ഹിന്ദി/ജനറൽ നോളജ്

മാർച്ച് 17: കെമിസ്ട്രി

മാർച്ച് 20: സാമൂഹിക ശാസ്ത്രം

മാർച്ച് 22: ബയോളജി

മാർച്ച് 24 : ഫിസിക്സ്

മാർച്ച് 27: ഗണിത ശാസ്ത്രം

മാർച്ച് 29: ഒന്നാം ഭാഷ – പാർട്ട് 2 ( മലയാളം / തമിഴ്/കന്നഡ / സ്പെഷ്യൽ ഇംഗ്ലീഷ് / ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്നിക്കൽ സ്കൂളുകൾക്ക് ) അറബിക് ഓറിയന്റൽ – രണ്ടാം പേപ്പർ (അറബിക് സ്കൂളുകൾക്ക് )
സംസ്കൃതം ഓറിയന്റൽ – രണ്ടാം പേപ്പർ
(സംസ്കൃതം സ്കൂളുകൾക്ക് )