രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശേധന; പയ്യോളിയില്‍ വില്പനയ്ക്കായി എത്തിച്ച എം.ഡി.എം.എ യും ഹൈബ്രിഡ് കഞ്ചാവുമായി പയ്യോളി സ്വദേശിയായ യുവാവ് പിടിയില്‍
പയ്യോളി: എം.ഡി.എം.എ യും ഹൈബ്രിഡ് കഞ്ചാവുമായി പയ്യോളിയില്‍ യുവാവ് പിടിയില്‍. പയ്യോളി കിഴക്കേ കൊവ്വുമ്മല്‍ ഷെഫീഖ് (34) ആണ് പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെ പയ്യോളി ബീച്ച് റോഡില്‍ വെച്ച് റൂറല്‍ എസ്പി കെ.ഇ ബൈജുവിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വടകര ഡിവൈഎസ്പി ഹരിപ്രസാദ് ന്റെ നേതൃത്വത്തില്‍ ജില്ലാ ഡാന്‍സാഫ് സ്‌ക്വാഡും പയ്യോളി പോലീസും നടത്തിയ പരിശോധനയിലാണ് പിടിയിലായത്.
പ്രതിയില്‍ നിന്നും 2.45 ഗ്രാം എം ഡി എം എയും 6.87 ഗ്രാം ഹൈബ്രിഡ് കഞ്ചാവും കണ്ടെടുത്തു. ഡാന്‍സാഫ് സംഘം നടത്തിയ പെട്രോളിങ്ങിനിടെ KL 11 AF 7222 നമ്പര്‍ കാറില്‍ വില്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയും ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിലാവുകയായിരുന്നു.
ഇയാള്‍ നിലവില്‍ മണിയൂരില്‍ ആണ് താമസം. സംഭവത്തില്‍ പോലീസ് ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഡാന്‍സാഫ് ടീം അംഗങ്ങളായ എസ്.ഐ മനോജ് രാമത്ത്, എഎസ്‌ഐ ഷാജി വി.വി, ബിനീഷ് വി.സി. സി.പി.ഓ ശോഭിത്ത്, ടി കെ, അഖിലേഷ്.ഇ.കെ, പയ്യോളി സി.ഐ സജീഷ് എ.കെ, എസ്.ഐ റഫീഖ് പി, എസ്.ഐ ഷിജു, എ.എസ്.ഐ ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Summary: a-young-man-was-arrested-in-payyoli-with-mdma-and-hybrid-cannabis.