Tag: Youth Congress

Total 20 Posts

കൊയിലാണ്ടിയിലെയും പരിസര പ്രദേശങ്ങളിലെയും ലഹരി മാഫിയയെ തുരത്താന്‍ പൊലീസ് നടപടി സ്വീകരിക്കണം; രാഹുല്‍ മാങ്കൂട്ടത്തില്‍

കൊയിലാണ്ടി: കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും തഴച്ച് വളരുന്ന ലഹരി മാഫിയയെ ഇല്ലാതാക്കാന്‍ പോലീസ് നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. സംസ്ഥാനത്താകെ ലഹരി മാഫിയ പിടിമുറുക്കുമ്പോള്‍ പോലീസ് നിഷ്‌ക്രിയരായി മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊയിലാണ്ടിയിലെ ലഹരിമാഫിയക്കെതിരെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു

കൊയിലാണ്ടി സ്റ്റേഡിയത്തില്‍ യുവാവിന്റെ മരണം; സമഗ്രമായ അന്വേഷണം നടത്തണം, നഗരത്തില്‍ തഴച്ചുവളരുന്ന ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ്

കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ലഹരി മാഫിയയുടെ പങ്ക് സംശയിക്കുന്ന സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കൊയിലാണ്ടി നഗരത്തില്‍ തഴച്ച് വളരുന്ന ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യൂത്ത് കൊണ്‍ഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ട് തെന്‍ഹീര്‍ കൊല്ലം ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍

സപ്ലൈക്കോ വില വര്‍ധനവിലൂടെ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരും; വില വര്‍ധനവില്‍ പ്രതിഷേധിച്ച് കഞ്ഞഇവെച്ച് സമരവുമായി യൂത്ത് കോണ്‍ഗ്രസ്

കൊയിലാണ്ടി: സപ്ലൈക്കോ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കഞ്ഞി വെച്ച് സമരം നടത്തി. വിലവര്‍ധനവ് തടയാന്‍ പൊതുവിപണിയില്‍ ഇടപടേണ്ട സപ്ലൈക്കോ തന്നെ 13 ഇന സബ്‌സ്ഡി സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചതോടെ കേരളത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചു ഉയരുമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാജേഷ്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; സംസ്ഥാന വ്യാപകമായി പ്രതിഷേധം, കൊയിലാണ്ടിയില്‍ യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ചു

കൊയിലാണ്ടി: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്‌ യൂത്ത് കോൺഗ്രസ് കൊയിലാണ്ടിയില്‍ റോഡ് ഉപരോധവും പ്രതിക്ഷേധ പ്രകടനവും സംഘടിപ്പിച്ചു. റോഡ് ഉപരോധം ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ്‌ തൻഹീർ കൊല്ലം നേതൃത്വം നല്‍കി. യൂത്ത് കോൺഗ്രസ്

‘നരേന്ദ്ര മോദി ഫാസിസത്തിന്റെ പ്രതീകം’; കൊയിലാണ്ടിയില്‍ കോണ്‍ഗ്രസിന്റെ ‘ജനാധിപത്യ സംരക്ഷണ സദസ്സ്’

കൊയിലാണ്ടി: ‘നരേന്ദ്ര മോദി ഫാസിസത്തിന്റെ പ്രതീകമാണന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ കെ.പ്രവീൺ കുമാർ. പ്രതിപക്ഷ എം.പിമാരെ സസ്പെന്റ് ചെയ്ത നരേന്ദ്ര മോദി സർക്കാറിന്റെ ഫാസിസ്റ്റ് നടപടിക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുരളി തോറോത്ത് അധ്യക്ഷത വഹിച്ചു. മഠത്തിൽ നാണു പ്രതിഞ്‌ജ ചൊല്ലി.

പ്രവര്‍ത്തനം നിലച്ച് മോര്‍ച്ചറിയും എക്‌സ്‌റേ സംവിധാനവും; കൊയിലാണ്ടി ഗവ.താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ്

കൊയിലാണ്ടി: കൊയിലാണ്ടി ഗവ.താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് തന്‍ഹീര്‍ കൊല്ലത്തിന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം നടന്നത്. ആശുപത്രി സേവനം താറുമാറായത് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസ് സമരവുമായി രംഗത്തുവന്നത്. ഇവിടെ മോര്‍ച്ചറി സംവിധാനം മൂന്നുമാസക്കാലമായി നിലച്ചിരിക്കുകയാണെന്ന്

യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റായി കൊല്ലം സ്വദേശി തന്‍ഹീര്‍; മണ്ഡലം പ്രസിഡന്റുമാര്‍ ഇവരാണ്

കൊയിലാണ്ടി: യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റായി കൊല്ലം സ്വദേശി തന്‍ഹീര്‍ കൊല്ലം. 708 വോട്ടുകളാണ് തന്‍ഹീറിന് ലഭിച്ചത്. 62 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. 646 വോട്ടുകള്‍ നേടിയ റാഷിദ് മുത്താമ്പി വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. ഇവരെക്കൂടാതെ ഷബിന്‍, നീരജ്, ധീരജ്, അശ്വിന്‍, അനഘ എന്നിങ്ങനെ ഏഴുപേരാണ് മത്സരംരംഗത്തുണ്ടായിരുന്നത്. തന്‍ഹീര്‍ നേരത്തെ കെ.എസ്.യു നിയോജക

യൂത്ത് കോൺഗ്രസിന്റെ ദ്വിദിന പയ്യോളി മണ്ഡല സമ്മേളനത്തിന് സമാപനം; യുവജന റാലിയില്‍ അണിനിരന്ന് പ്രവര്‍ത്തകര്‍

പയ്യോളി: യൂത്ത് കോൺഗ്രസ്‌ പയ്യോളി മണ്ഡലം കമ്മറ്റിയുടെ ദ്വിദിന മണ്ഡല സമ്മേളനം സമാപിച്ചു. അഡ്വക്കേറ്റ് ബി. ആർ. എം. ശരീഫ് ഉദ്ഘാടനം ചെയ്ത പൊതുയോഗത്തോടെയാണ് സമ്മേളനത്തിന് സമാപനമായത്. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഡോക്ടർ പി.സരിൻ ഐ.എ.എ.എസ് മുഖ്യ അഥിതിയായി. സ്വാഗത സംഘം ചെയർമാൻ കെ.ടി വിനോദൻ അധ്യക്ഷനായി.  ജനതാദള്ളിൽ നിന്നും കോൺഗ്രസിലേക്ക് കടന്നുവന്ന ബൈജു

‘റോഡിലൂടെ കടന്നു പോകുന്നത് സാഹസപ്പെട്ട്, പരാതി നൽകിയിട്ടും അനക്കമില്ല’; മരുതൂർ-ചിറ്റാരിക്കടവ് റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ യാത്രക്കാർക്ക് പാലും പഴവും നൽകി യൂത്ത് കോൺഗ്രസ് പ്രതിഷേധം

ചിറ്റാരിക്കടവ്: വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന മരുതൂർ – ചിറ്റാരിക്കടവ് റോഡിനോട് അധികൃതർ കാണിക്കുന്ന അനാസ്ഥക്കെതിരെ വ്യത്യസമായി പ്രതിഷേധിച്ച് യൂത്ത് കോൺ​ഗ്രസ്. റോഡിനോട് യുദ്ധം ചെയ്ത് കടന്ന് വരുന്ന യാത്രക്കാർക്ക് പാലും പഴവും നൽകിയാണ് യൂത്ത് കോൺഗ്രസ് മരുതൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിയത്. റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വർഷങ്ങളായി നാട്ടുകാരും, സംഘടനകളും

‘വില കൂടിയ പാല്‍ വാങ്ങാന്‍ വയ്യേ, ഞങ്ങള്‍ കട്ടന്‍ ചായ കുടിച്ചോളാം!’; പാല്‍ വില വര്‍ധനവിനെതിരെ പയ്യോളിയില്‍ കട്ടന്‍ ചായ വിതരണം ചെയ്ത് പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്

പയ്യോളി: സംസ്ഥാനത്തെ പാല്‍ വില വര്‍ധനവിനെതിരെ വേറിട്ട രീതിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്. കട്ടന്‍ ചായ വിതരണം ചെയ്താണ് യൂത്ത് കോണ്‍ഗ്രസ് പയ്യോളി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചത്. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഇ.കെ.ശീതള്‍രാജ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സനൂപ് കോമത്ത് അധ്യക്ഷനായി. സൈഫുദ്ധീന്‍ ഗാന്ധിനഗര്‍,