യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റായി കൊല്ലം സ്വദേശി തന്‍ഹീര്‍; മണ്ഡലം പ്രസിഡന്റുമാര്‍ ഇവരാണ്


കൊയിലാണ്ടി: യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റായി കൊല്ലം സ്വദേശി തന്‍ഹീര്‍ കൊല്ലം. 708 വോട്ടുകളാണ് തന്‍ഹീറിന് ലഭിച്ചത്. 62 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം.

646 വോട്ടുകള്‍ നേടിയ റാഷിദ് മുത്താമ്പി വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. ഇവരെക്കൂടാതെ ഷബിന്‍, നീരജ്, ധീരജ്, അശ്വിന്‍, അനഘ എന്നിങ്ങനെ ഏഴുപേരാണ് മത്സരംരംഗത്തുണ്ടായിരുന്നത്.

തന്‍ഹീര്‍ നേരത്തെ കെ.എസ്.യു നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്, നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

ചേമഞ്ചേരി മണ്ഡലം പ്രസിഡന്റായി മുഹമ്മദ് റാഷിദ് എം.കെ (259 വോട്ടുകള്‍)യും വൈസ് പ്രസിഡന്റായി അക്ഷയ് ഡി (163 വോട്ട്) യും തെരഞ്ഞെടുക്കപ്പെട്ടു.

ചെങ്ങോട്ടുകാവ്: നിഖില്‍ – പ്രസിഡന്റ് (65 വോട്ട്)
വിഖ്‌നേശ് ശേഖര്‍-വൈസ് പ്രസിഡന്റ്(13 വോട്ട്)

കൊയിലാണ്ടി നോര്‍ത്ത്: ഷംനാസ്- പ്രസിഡന്റ് (170 വോട്ട്)
അരുണ്‍ കുമാര്‍- വൈസ് പ്രസിഡന്റ് (66 വോട്ട്)

കൊയിലാണ്ടി സൗത്ത്: മുഹമ്മദ് നിഹാല്‍- പ്രസിഡന്റ് (210 വോട്ട്)
സജിത്ത് എം.എം- വൈസ് പ്രസിഡന്റ് (159 വോട്ട്)

മുടാടി: നിംനാസ്- പ്രസിഡന്റ് (55 വോട്ട്)
വൈശാഖ് പി.ടി- വൈസ് പ്രസിഡന്റ് (17 വോട്ട്).

പയ്യോളി: രജിത്ത് ലാല്‍-പ്രസിഡന്റ് (141 വോട്ട്)
സുധേഷ്- വൈസ് പ്രസിഡന്റ് (57 വോട്ട്)

തിക്കോടി: ആദര്‍ശ് – പ്രസിഡന്റ് (64 വോട്ട്)
റിയാസ്- വൈസ് പ്രസിഡന്റ് (49 വോട്ട്)