രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; സംസ്ഥാന വ്യാപകമായി പ്രതിഷേധം, കൊയിലാണ്ടിയില്‍ യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ചു


കൊയിലാണ്ടി: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്‌ യൂത്ത് കോൺഗ്രസ് കൊയിലാണ്ടിയില്‍ റോഡ് ഉപരോധവും പ്രതിക്ഷേധ പ്രകടനവും സംഘടിപ്പിച്ചു. റോഡ് ഉപരോധം ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ്‌ തൻഹീർ കൊല്ലം നേതൃത്വം നല്‍കി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എം.കെ സായീഷ്, കെ എസ് യു സംസ്ഥാന കമ്മിറ്റി അംഗം എ.കെ ജാനിബ്, റാഷിദ്‌ മുത്താമ്പി, ഷഫീർ കാഞ്ഞിരോളി, ഷംനാസ് എം.പി, നിംനാസ് എം, റംഷീദ് കാപ്പാട്, സജിത്ത് കാവുംവട്ടം, ജൂബിക സജിത്ത്, അഭിനവ്, നീരജ് ലാൽ, ഷാനിഫ് എന്നിവർ പങ്കെടുത്തു.