കനത്ത മഴ; പേരാമ്പ്ര ബൈപാസില്‍ കാര്‍ തെന്നിമാറി പറമ്പിലേക്ക് വീണു


പേരാമ്പ്ര: പേരാമ്പ്ര ബൈപാസില്‍ കനത്ത മഴയില്‍ കാര്‍ തെന്നിമാറി അപകടം. മഴയില്‍ കാര്‍ പൂര്‍ണമായും തെന്നിമാറി തൊട്ടടുത്ത പറമ്പിലേക്ക് വീഴുകയായിരുന്നു. വൈകുന്നേരം 4മണിയോടെയാണ് അപകടം.

കുറ്റ്യാടി വേളം സ്വദേശിയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് ഡ്രൈവര്‍ മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാര്‍ പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് പറമ്പില്‍ നിന്നും മാറ്റുകയായിരുന്നു