‘സി.എച്ച്. ഹരിദാസ് ഉയർത്തി പിടിച്ച മൂല്യങ്ങൾ പുതുതലമുറ ഉൾക്കൊള്ളണം’; കൊയിലാണ്ടിയിലെ അനുസ്മരണത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ


കൊയിലാണ്ടി: ‘സി.എച്ച് ഹരിദാസ് പൊതുജീവിതത്തിൽ ഉയർത്തിപിടിച്ച മൂല്യങ്ങൾ പുതുതലമുറ ഉൾക്കൊള്ളണമെന്ന് രജിസ്ട്രേഷൻ – പുരാവസ്തു മ്യൂസിയം പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. കൊയിലാണ്ടിയിൽ കോൺഗ്രസ് (എസ്) ജില്ലാ കമ്മറ്റി സംഘടിപ്പിച്ച 39-ാം സി.എച്ച് – ഹരിദാസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യൻ മതേതരത്വവും ഭരണഘടനയും വലിയ വെല്ലുവിളികളെ നേരിടുന്ന വർത്തമാനകാലത്ത് ഗാന്ധിയൻ ചിന്തകളിലൂന്നി മുന്നോട്ട് സഞ്ചരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് (എസ്) ജില്ലാ കമ്മറ്റി പ്രസിഡൻ്റ് വി. ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി.ആർ വേശാല, യു.ബാബു ഗോപിനാഥ്, കെ.പി ശശികുമാർ, ജോസ് വർഗീസ്, സന്തോഷ് കാല, യൂത്ത് കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡൻ്റ് റിനീഷ് മാത്യു, കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ മൊഹ്സിന, വി.പി സുരേന്ദ്രൻ, മോഹനൻ കുനിയിൽ, കെ.പി.സി.സി (എസ്) സംസ്ഥാനകമ്മിറ്റി അംഗം എസ്. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.